മണ്ണാര്‍ക്കാട് : സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും അവരുടെ പ്രശ്നങ്ങള്‍ പരി ഹരിക്കാനും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി വിവിധ വിഷയങ്ങളി ലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ല വ്യവസായ കേന്ദ്രത്തില്‍ എം.എസ്. എം.ഇ ക്ലിനിക് രൂപീകരിച്ചതായി പാലക്കാട് ജില്ലാ വ്യവസായം കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
നിയമം, മാര്‍ക്കറ്റിംഗ് ,ഡി.പി.ആര്‍ തയ്യാറാക്കല്‍, എക്സ്പോര്‍ട്ട് ,ജിഎസ്ടി, ടെക്നോളജി കണ്‍സെന്റ്സ്-ലൈസന്‍സ്, ബാങ്കിംഗ് മേഖലകളിലുള്ള സംരംഭകരുടെ സംശയങ്ങള്‍ ക്കുള്ള ഉപദേശ,നിര്‍ദേശങ്ങള്‍ അതാത് മേഖലകളിലെ വിദഗ്ധര്‍ എം എസ്.എം.ഇ ക്ലിനി ക്കിലൂടെ സൗജന്യമായി നല്‍കുന്നു. ഓരോ സംരംഭകനും ആവശ്യമെങ്കില്‍ ഒരു മേഖല യിലെ വിദഗ്ധന്റെ സേവനം പരമാവധി മൂന്ന് തവണ വരെ ലഭിക്കും. ആദ്യം ബന്ധപ്പെട്ട വിദഗ്ധന്റെ സേവനം തൃപ്തികരമല്ലാത്ത പക്ഷം അതേ മേഖലയിലെ മറ്റൊരു വിദഗ്ദന്റെ സേവനം ലഭിക്കുന്നതാണ്. സംരംഭകന് ഒരേസമയം ഒന്നില്‍ കൂടുതല്‍ മേഖലകളില്‍ സേവനം ആവശ്യപ്പെടാവുന്നതാണ്.
മേല്‍പ്പറഞ്ഞ മേഖലകളില്‍ സേവനങ്ങള്‍ ആവശ്യമായ സംരംഭകര്‍ അവരുടെ മേല്‍വി ലാസവും ഫോണ്‍നമ്പറും ഏത് മേഖലയിലാണ് സേവനം ആവശ്യമായിട്ടുള്ളതെന്നും വെളളക്കടലാസില്‍ രേഖപ്പെടുത്തി പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസുമായൊ, ബ്ലോക്ക് പഞ്ചായത്ത് /മുന്‍സിപ്പാലി റ്റികളിലെ വ്യവസായ വികസന ഓഫീസര്‍മാരുമായൊ അതത് ഗ്രാമപഞ്ചായത്ത്/മുനി സിപ്പാലിറ്റികളിലെ സംരംഭക വികസന എക്സിക്യൂട്ടീവുമായൊ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0491-2505385, 2505408.