ഷോളയൂര്‍: ഹെല്‍ത്തി കേരള കാംപെയിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ ആനക്കട്ടി, കോട്ടത്തറ പ്രദേശങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ഷോളയൂര്‍, ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ഒരു ഹോട്ട ലും പലചരക്ക് കടയും അടപ്പിച്ചു. പെരുമാള്‍ ഹോട്ടല്‍, ആര്‍.കെ സ്‌റ്റോര്‍ എന്നിവയാണ് അടപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ട 11 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കാലാവധി രേഖ പ്പെടുത്താത്ത ഭക്ഷ്യസാധനങ്ങള്‍ വ്യാപകമായി വിതരണം ചെയ്യുന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് വിതരണം ചെയ്ത ഏജന്‍സിക്ക് 80, 000 രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിരോധി പ്ലാസ്റ്റിക് ഉല്‍പ്പന്ന ങ്ങളും പിടികൂടി പിഴയീടാക്കി. പുകവലി പാടില്ലെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്തതിന് മൂന്ന് കടകളില്‍ നിന്നും 1200 രൂപയും പിഴ ഈടാക്കി. കാലാവധി രേഖപ്പെടുത്താത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കു മെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി അറിയിച്ചു. ആകെ 23 വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. എസ് കാളിസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷേര്‍ലി, എസ്. രഞ്ജിത്ത്, സാബിറ, എസ്.എസ് അനൂപ്, എസ്. രവി, പഞ്ചായത്ത് സ്റ്റാഫ് എം. രമ, വി.ഇ.ഒ പ്രദീപ് എന്നിവരും പങ്കെടുത്തു.