മണ്ണാര്‍ക്കാട് : കുന്തിപ്പുഴയുടെ പോത്തോഴിക്കാവ് തടയണക്ക് താഴെയുള്ള മണല്‍ തിട്ടകളും ചരല്‍ക്കല്ലുകളും നീക്കം ചെയ്ത് തുടങ്ങി. പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസമാകുന്നതിനെ തുടര്‍ന്നാണ് ചെറുകിട ജലസേചനവകുപ്പിന്റെ നടപടി. കഴിഞ്ഞ വര്‍ഷം മണ്ണാര്‍ക്കാട് നടന്ന ‘ കരുതലും കൈത്താങ്ങും’ അദാലത്തില്‍ പുഴയിലെ തടസ ങ്ങള്‍ നീക്കംചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുമരം പുത്തൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡംഗം ഷമീര്‍ തെക്കേക്കര നിവേദനം നല്‍കിയിരുന്നു. ഇതുപ്രകാരമാണ് പ്രവൃത്തി നടത്താനായി അനുമതി ലഭിച്ചത്. ഇന്നലെ രാവിലെ മുതലാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പ്രവൃത്തികള്‍ ആരംഭിച്ചത്. തടയണയ്ക്ക് താഴെ പുഴയുടെ മധ്യഭാഗം മുതല്‍ വന്‍തോതില്‍ ചെറിയകല്ലുകളും മണലടിഞ്ഞുള്ള തിട്ടകളുമുള്ളത്. മുന്‍വര്‍ഷങ്ങളിലടിഞ്ഞുകൂടിയ മണല്‍തിട്ടകള്‍ പുല്‍തുരുത്തുകളാ യും മാറിയിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞതോടെ പുഴയുടെ ഒരുവശംമാത്രമാണ് വെള്ള മൊഴുകുന്നത്. പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുമ്പോള്‍ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. 2018 ലെ പ്രളയത്തില്‍ രണ്ടുവീടുകളില്‍ വെള്ളംക യറുകയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ചെറിയതോതില്‍ മാത്രമാണ് പുഴയിലെ ചരല്‍കല്ലുകളും പുല്‍തിട്ടകളും നീക്കംചെയ്തിട്ടുണ്ടായിരുന്നത്. ഇതിനാല്‍ മഴക്കാലങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് ഇവിടെയുള്ള കുടുംബങ്ങള്‍ കഴിഞ്ഞുവരുന്നത്.