മണ്ണാര്‍ക്കാട് : ഉള്‍നാടന്‍ ബസ് റൂട്ട് രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നി യോജക മണ്ഡലംതല ജനകീയ സദസ്സ് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഗതാഗതമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നിയോജകമണ്ഡലത്തിലെ ബസ് റൂട്ടില്ലാത്ത ഉള്‍നാടന്‍ പ്രദേശത്തിലേക്ക് ബസ് റൂട്ട് അനുവദിക്കുന്നതിനായി യോഗം ചേ ര്‍ന്നത്. കച്ചേരിപ്പറമ്പ് – പെരിന്തല്‍മണ്ണ- മണ്ണാര്‍ക്കാട് റൂട്ടില്‍ രാവിലെ എട്ടിനും പത്തി നും ഇടയില്‍ ബസ് റൂട്ട് അനുവദിക്കുക,അഗളി – നരസിമുക്ക് – ആനക്കട്ടി പുതിയ റൂട്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ജനപ്രതിനിധികള്‍ ഉന്നയിച്ചു. പൊതുഗതാ ഗതം ജനകീയമാക്കുന്നതിന്റെ ഭാഗമായി തെക്കന്‍കേരളത്തിലേതുപോലെ ഗ്രാമവണ്ടി കെ.എസ്.ആര്‍.ടി.സി. അനുവദിക്കുകയാണെങ്കില്‍ ഇന്ധനചിലവ് വഹിക്കാന്‍ തയാ റാണന്ന് യോഗാധ്യക്ഷനായ മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു. സ്വകാര്യ ബസ് വ്യവസായ മേഖലയില്‍ നേരിടുന്ന പ്രതിസന്ധികള്‍ ഉടമ കള്‍ യോഗത്തില്‍ അവതരിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, മറ്റ് ത്രിതല പഞ്ചായത്ത് പ്രതി നിധികള്‍, പി.ഡബ്ല്യു.ഡി, കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. അരവിന്ദ് സ്വാഗ തവും മണ്ണാര്‍ക്കാട് ജോയിന്റ് ആര്‍.ടി.ഒ എന്‍.എ മോറിസ് നന്ദിയും പറഞ്ഞു.