മണ്ണാര്‍ക്കാട് : താലൂക്ക് ഗവ. ആശുപത്രിയില്‍ സായാഹ്ന ഒ.പി പ്രവര്‍ത്തനം ഇന്ന് മുതല്‍ തുടങ്ങും. ഒരു ഡോക്ടറുടേയും ഫാര്‍മിസിസ്റ്റിന്റേയും സേവനം ലഭ്യമാകും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി ഏഴ് വരെയാണ് ഒ.പി പ്രവര്‍ത്തിക്കുക. താലൂക്ക് ആശുപത്രിയി ല്‍ സായാഹ്ന ഒ.പി. തുടങ്ങണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. നിലവില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സാധാരണ ഒപി സമയം. പിന്നീടെ ത്തുന്ന രോഗികളെ അത്യാഹിത വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരാണ് പരിശോധിക്കുക. രാവിലത്തെ ഒ.പി.യില്‍ ജനറല്‍വിഭാഗത്തില്‍ മൂന്നിലധികം ഡോക്ടര്‍ മാരുടെ സേവനമുണ്ട്. പ്രത്യേക വിഭാഗങ്ങളിലും ഡോക്ടര്‍മാരുമുള്ളതിനാല്‍ ചികിത്സ തേടുന്നവര്‍ക്കെല്ലാം സേവനവും ലഭ്യമാകുന്നുണ്ട്. സായാഹ്ന ഒ.പികൂടി പ്രവര്‍ത്തനമാ രംഭിക്കുന്നതോടെ രോഗികള്‍ക്ക് കാലതാമസമില്ലാതെ ചികിത്സ ഉറപ്പാകും. നഗരസഭ യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 10ലക്ഷം രൂപ വകയി രുത്തിയിട്ടുണ്ട്. സായാഹ്ന ഒപി പ്രവര്‍ത്തനോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് താ ലൂക്ക് ആശുപത്രി പരിസരത്ത് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍വഹി ക്കും.