മണ്ണാര്‍ക്കാട്: മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന് കരയ്ക്കുസമീപം അടിഞ്ഞ വന്‍മരം നീക്കംചെയ്യണമെന്ന് ആവശ്യം. കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് തടയണയ്ക്കു താഴെയാണ് വന്‍മരം വന്നടിഞ്ഞിട്ടുള്ളത്. തടയണയ്ക്കുതാഴെയുള്ള ചെക്ക്ഡാമിലാണ് മരം വേരുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ നീളത്തില്‍ കിടക്കുന്നത്. ഇതിന്റെ വലിയ ശിഖരങ്ങള്‍ ചെക്ക്ഡാമിനും പുറത്തേക്കും തള്ളിനില്‍ക്കുന്നതിനാല്‍ കടവിലെത്തുന്നവര്‍ക്ക് അപ്പുറം കടക്കാനുമാകുന്നില്ല. സ്ത്രീകളുള്‍പ്പടെ നിരവധി ആളുകള്‍ കുളിക്കാനും വസ്ത്രംഅലക്കാനുമെല്ലാം നിത്യേന എത്തുന്ന കടവാണിത്. വെള്ളത്തിലിറങ്ങുമ്പോള്‍ മരകൊമ്പുകള്‍ ദേഹത്ത് തട്ടി പരിക്കേല്‍ക്കുന്നുമുണ്ട്. ആഴം കുറവായതിനാല്‍ കുട്ടികള്‍ നീന്തിക്കളിക്കുന്ന ഭാഗംകൂടിയാണിത്. രണ്ടാഴ്ച മുന്‍പത്തെ മലവെള്ളപ്പാച്ചിലിലാണ് മരം വന്നടിഞ്ഞത്. പുഴ കരകവിഞ്ഞൊഴുകിയാല്‍ മാത്രമേ മരം ഒഴുകിപോകൂ. മഴയുടെ ശക്തി കുറഞ്ഞതോടെ പുഴയിലും ജലനിരപ്പ് താഴ്ന്നിരി ക്കുകയാണ്. കുമരംപുത്തൂര്‍ പഞ്ചായത്തിന്റെയും മണ്ണാര്‍ക്കാട് നഗരസഭയുടെയും പരിധിയിലാണ് ഈ കടവുള്ളത്. മരം നീക്കംചെയ്യാനാവശ്യമായ നടപടികള്‍ അധി കൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.