കുമരംപുത്തൂര്‍ : വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ മിനി എം. സി.എഫിലേക്ക് എത്തിക്കുന്നതിനായി ഹരിതകര്‍മ്മ സേനയ്ക്ക് കുമരംപുത്തൂര്‍ പഞ്ചാ യത്ത് ട്രോളികള്‍ നല്‍കി. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 18 വാര്‍ ഡുകളിലേയ്ക്കുമായി ട്രോളികള്‍ നല്‍കിയത്. അജൈവമാലിന്യങ്ങള്‍ ചാക്കുകളിലാ ക്കി തൂക്കികൊണ്ടുവന്നാണ് ഇതുവരെ എം.സി.എഫില്‍ വെച്ചിരുന്നത്. ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണ് പദ്ധതി നടപ്പിലാക്കിയത്. ഇതോടെ അജൈവമാലിന്യ നീക്കം എളുപ്പത്തിലാവുന്നതിനൊപ്പം സേനയുടെ ജോലി ആയാസരഹിതവുമാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ട്രോളികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അങ്കണത്തി ല്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരാ യ സഹദ് അരിയൂര്‍, നൗഫല്‍ തങ്ങള്‍, ഇന്ദിര മടത്തുംപള്ളി, സെക്രട്ടറി ബിന്ദു, സുപ്രിയ, വി.ഇ.ഒ യാസര്‍ അറാഫത്ത് എന്നിവര്‍ പങ്കെടുത്തു.