മണ്ണാര്‍ക്കാട് : തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകള്‍ ക്ക് ആ വീട് ഏഴുവര്‍ഷം കഴിഞ്ഞ് വില്‍ക്കാന്‍ അനുവാദം നല്‍കാന്‍ വകുപ്പ്. ആനുകൂ ല്യം ലഭിച്ച വീടുകള്‍ 10 വര്‍ഷം കഴിഞ്ഞു മാത്രമേ കൈമാറാന്‍ അനുവാദമുണ്ടായിരു ന്നുള്ളൂ. 2024 ജൂലൈ 1നു ശേഷം ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ഇത് ഏഴു വര്‍ഷമാക്കി ചുരുക്കാന്‍ ഉത്തരവായിരുന്നു. ജൂലൈ 1 നു മുന്‍പുള്ളവര്‍ക്കു 10 വര്‍ഷമായി നിബന്ധന തുടരുകയായിരുന്നു. ഏഴു വര്‍ഷം എന്ന ഇളവ് ഭവന നിര്‍മാണ ആനുകൂല്യം ലഭിച്ച എല്ലാവര്‍ക്കും ബാധമാക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എറ ണാകുളം ജില്ലാ തദ്ദേശ അദാലത്തില്‍ ഉത്തരവിട്ടു. 2024 ജൂലൈ 1നു മുന്‍പ് ഭവന ആനു കൂല്യം ലഭിച്ചയാളുകള്‍ക്കും ഇതോടെ ഈ ഇളവ് ലഭിക്കും. വീട് വില്‍ക്കുന്നതോടെ ഇവര്‍ വീണ്ടും ഭവനരഹിതരാകുന്നില്ല എന്ന ഉറപ്പിലാണ് ഈ അനുവാദം നല്‍കുക. കുന്നുകര ഗ്രാമപഞ്ചായത്തിലെ മാമ്പിള്ളി ദേവസിയുടെ മകന്‍ പൌലോസ് ഇ എം എസ് ഭവന പദ്ധതി പ്രകാരം എട്ട് വര്‍ഷം മുന്‍പ് ലഭിച്ച വീട് വില്‍ക്കാനുള്ള അനുവാദം തേടി അദാലത്തിനെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!