04924 262 427 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് സന്ദേശമയച്ചാല്‍ ഇടപാടുകളുടെ കാര്യങ്ങളുമറിയാം
അലനല്ലൂര്‍ : മിസ്ഡ് കോളിലൂടെ ബാങ്കിംഗ് സേവനം വീട്ടിലെത്തിക്കുന്ന അലനല്ലൂര്‍ സര്‍ വീസ് സഹകരണബാങ്കിന്റെ ഹിയര്‍ ആന്‍ഡ് കെയര്‍ പദ്ധതിയ്ക്ക് തുടക്കമായി. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന പൗരന്‍മാര്‍, കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ആശ്വാസമാകു ന്ന ഹിയര്‍ ആന്‍ഡ് കെയര്‍ പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളു മായി ഏറ്റവും അടുത്തിടപഴകുന്ന സഹകരണബാങ്കുകള്‍ ഏറ്റവു മികച്ച ജനാധിപത്യ സ്വഭാവം പുലര്‍ത്തുന്നവയാണ്. പ്രതിസന്ധികളില്‍ സര്‍ക്കാരിനെയടക്കം സഹായിക്കാ ന്‍ സമ്പന്നമാണ് സഹകരണമേഖല. സമൂഹത്തിന് സാമ്പത്തിക ഉന്നമനവും ക്രയവിക്ര യങ്ങളില്‍ ഏറ്റവും ആശ്വാസവും പകരുന്ന മേഖലയെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തി ന്റെ ആവശ്യകതയാണ്. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരി ടണമെന്നും എം.എല്‍.എ. പറഞ്ഞു.
ബാങ്ക് നടപ്പിലാക്കുന്ന ഹിയര്‍ ആന്‍ഡ് കെയര്‍പദ്ധതിയില്‍ സേവനം സൗജന്യമാണ്. 7012285853 എന്ന നമ്പരിലേക്കാണ് മിസ്ഡ് കോള്‍ ചെയ്യേണ്ടത്. ജീവനക്കാര്‍ തിരിച്ച് വിളിച്ച് സേവനം ഇടപാടുകാരന് ലഭ്യമാക്കും. 04924 262 427 എന്ന നമ്പറിലേക്ക് ഇടപാടുകാര്‍ വാട്‌സ് ആപ്പ് വഴി സന്ദേശമയച്ചാല്‍ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കു ന്നതിനുള്ള വാട്‌സ് ആപ്പ് ബാങ്കിംഗ് സംവിധാനവുമൊരുക്കിയിട്ടുണ്ട്.
ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹ്മാന്‍ അധ്യക്ഷനായി. ഭരണസമിതി അം ഗങ്ങളായ കെ.എ സുദര്‍ശനകുമാര്‍, സെയ്ദ്, രാജകൃഷ്ണന്‍, ശ്രീധരന്‍, ഉസ്മാന്‍, ബിന്ദു, ശ്രീജ, ഷെറീന മുജീബ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.മുസ്തഫ, പി.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് ആലായന്‍, മുന്‍ ബാങ്ക് പ്രസിഡന്റ് ടി.വി സെബാസ്റ്റ്യന്‍, മുന്‍ സെക്രട്ടറിമാരായ ജനാര്‍ദ്ദനന്‍, ഹസ്സന്‍, അസി. സെക്രട്ടറി ഗോപാലകൃഷ്ണന്‍, വിശ്വനാഥന്‍, പൊതുപ്രവര്‍ത്തകരായ സോമ രാജന്‍, ടോമിതോമസ്, മുന്‍ ഡയറക്ടര്‍മാരായ അബ്ദുള്‍ കരീം, സുരേഷ് കുമാര്‍, ജീവന ക്കാരായ ജയകൃഷ്ണന്‍, നജീബ്, രവീന്ദ്രനാഥ്, അമീന്‍, മറ്റ് ജീവനക്കാര്‍, സഹകാരികള്‍ തുടങ്ങിയ വര്‍ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന്‍ സ്വാഗതവും അബ്ദുള്‍ സലീം നന്ദിയും പറഞ്ഞു.