വേലന്താവളം :പലിശയില്ലാത്ത വായ്പകള്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതി ക്ഷീര വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വേലന്താവളം ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ പുതു തായി പണിപൂര്‍ത്തീകരിച്ച ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍ വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദാരിദ്രരേഖയ്ക്ക് ഏറെ താഴെയുള്ളവരായി കണ്ടെത്തിയ 65,000 പേര്‍ക്ക് 95 ശതമാനം തുക വായ്പയില്‍ പശുക്കളെ നല്‍കാനുള്ള പദ്ധതി ഈ വര്‍ഷവും തുടരും. നാല് ശതമാ നം പലിശ നിരക്കില്‍ ക്ഷീരകര്‍ഷകര്‍ക്ക് വായപ അനുവദിക്കുന്നുണ്ട്. ഇത്തരം സൗക ര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഫാം ഉള്‍പ്പെടെയുള്ള ആശയങ്ങളുമായി ചെറുപ്പക്കാര്‍ മുന്നോട്ടുവന്നാല്‍ മേഖലയ്ക്ക് വലിയ കുതിപ്പുണ്ടാകും. 130 കോടി രൂപ ചെലവില്‍ മില്‍മ മലപ്പുറത്ത് പണി പൂര്‍ത്തീകരിച്ച പാല്‍പ്പൊടി ഫാക്ടറി അടുത്തദിവസം പ്രവര്‍ ത്തനം തുടങ്ങും. ഇതോടെ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഒരു തുള്ളി അധിക പാല്‍ പോലും നശിപ്പിക്കേണ്ടി വരില്ല. പാലില്‍ നിന്ന് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ കൂടുതലാ യി ഉണ്ടാക്കി വിദേശത്തും വിപണി കണ്ടെത്താനുള്ള സംവിധാനത്തിലേക്ക് മില്‍മ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിന് ദേശീയതലത്തില്‍ നയം വേണമെന്ന് മന്ത്രി പറഞ്ഞു. പാലുല്‍ പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കണം. കര്‍ഷകനെ രാജ്യസേവകനായി അംഗീകരി ക്കുന്ന നയമാണ് ഉണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു.
ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.25 ലക്ഷം രൂപ ധനസഹായത്തോടെയാണ് ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ പണി പൂര്‍ത്തീകരിച്ച ത്. വേലന്താവളം ക്ഷീരസംഘം പ്രസിഡണ്ട് എം.അര്‍ജ്ജുനന്‍, മില്‍മ ചെയര്‍മാന്‍ കെ. എസ്.മണി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബിന്ദു, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസി ബ്രിട്ടോ, ജില്ലാ പഞ്ചായത്തംഗം മാധുരി പത്മനാ ഭന്‍, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗ സ്ഥര്‍ എന്നിവരും പങ്കെടുത്തു.