മണ്ണാര്‍ക്കാട്: അന്തര്‍സംസ്ഥാനപാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന്റെ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാകാന്‍ ഇനിയും കടമ്പകളേറെ. എട്ടുകിലോമീറ്റര്‍ നീളമുള്ള റോഡിന്റെ വശങ്ങളില്‍നിന്നും മരങ്ങളും വൈദ്യുതിതൂണുകളും നീക്കം ചെയ്യേണ്ടതാണ് പ്രധാനം. 226 മരങ്ങളും 21 വൈദ്യുതി തൂണുകളുമാണ് ഇത്തരത്തില്‍ നീക്കംചെയ്യേണ്ടത്. സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന്റെ മൂല്യനിര്‍ണയം കഴി ഞ്ഞാല്‍മാത്രമേ മരംമുറിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളിലേക്ക് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ക്ക് കടക്കാനാവൂ. കൂടാതെ വൈദ്യുതി തൂണുകളും നീക്കം ചെയ്യേണ്ടതുണ്ട്. അഗളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലേക്കുള്ള 33 കെ.വി. ലൈന്‍ കടന്നുപോകുന്ന 16 വൈദ്യുതി തൂണുകളും മണ്ണാര്‍ക്കാട്, അലനല്ലൂര്‍ ഭാഗങ്ങളിലേക്കു ള്ള അഞ്ച് വൈദ്യുതി തൂണുകളും മാറ്റാനുണ്ട്. മരങ്ങള്‍ മുറിക്കുന്നതിനും വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാനുമായി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി യിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
നിലവില്‍, പ്രതികൂല കാലാവസ്ഥയാണ് റോഡ് നവീകരണത്തിന്റെ വേഗത കുറച്ചത്. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ ആകെ ടാറിംങ് നടത്താനായത് ഒന്നര കിലോമീറ്റര്‍ദൂരം മാത്രമാണ്. നാല് കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് ടാറിങിന് പരുവമാക്കിയെങ്കിലും മഴയെത്തിയതോടെ ഇതിന്റെ തുടര്‍ പ്രവൃത്തികള്‍ നിലച്ചു. റോഡ് തകര്‍ന്ന് വീണ്ടും യാത്രാക്ലേശം ഇരട്ടിയായിരിക്കുകയാണ്. ഏറെ പ്രയാ സപ്പെട്ടാണ് യാത്രക്കാര്‍ ഇതുവഴി കടന്നുപോകുന്നത്. കുഴിയില്‍ ചാടി അപകടം സംഭ വിക്കാതിരിക്കാന്‍ ഇരുചക്രവാഹനയാത്രക്കാരുള്‍പ്പെടെ ലിങ്ക് റോഡുകളെ ആശ്രയി ച്ചാണ് ലക്ഷ്യസ്ഥാനത്തേക്കെത്തുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് റോഡിന്റെ നവീകരണം തുടങ്ങിയത്. ആനമൂളിയില്‍ നിന്നും ആരംഭിച്ച കലുങ്കുകളുടെ നിര്‍മാണം ഒരുവര്‍ഷമായിട്ടും പകുതിമാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ആകെ 39 കലുങ്കുകളാണ് പൂര്‍ത്തീകരിക്കേണ്ടത്. ഇതില്‍ 20 എണ്ണം മാത്രമാണ് പൂര്‍ത്തിയായത്. ശേഷിക്കുന്നവ യുടെ പ്രവൃത്തികള്‍ നടന്നു വരികയാണ്. ഒന്നരവര്‍ഷത്തെ കാരാര്‍ കലാവധിയിലാണ് 44.4 കോടിരൂപ ചിലവില്‍ റോഡ് നവീകരണത്തിന് തുടക്കമിട്ടത്. ഈ വര്‍ഷം ഡിസം ബറില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നാണ് കിഫ്ബി അറിയിച്ചിട്ടുള്ളത്.