മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കി മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച്. ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എട്ടാംവാര്‍ഷികത്തോടനുബ ന്ധിച്ച് വിശപ്പ് രഹിത മണ്ണാര്‍ക്കാട് പാഥേയയവുമായി സഹകരിച്ചായിരുന്നു സൗജന്യ ഭക്ഷണ വിതരണം. ഒലവക്കോട് മുതല്‍ മണ്ണാര്‍ക്കാട് വരെ തെരുവില്‍ അന്തിയുറങ്ങു ന്നവര്‍ക്കും ഭക്ഷണമെത്തിച്ചു നല്‍കി.
2016 ഓഗസ്റ്റ് ഒന്നിനാണ് മണ്ണാര്‍ക്കാട് നഗരത്തില്‍ ഐ.ടി.എച്ച്. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂ ഷന് കീഴില്‍ ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ് പ്രവര്‍ത്തനമാം രഭിച്ചത്. താലൂക്കില്‍ ആദ്യമായി ഹോട്ടല്‍മാനേജ്‌മെന്റ് കോഴ്‌സ് പഠനം സാധ്യമാക്കിയ വിദ്യാഭ്യാസ സ്ഥാപനം ആതുരസേവനരംഗത്തെ കോഴ്‌സുകളും തുടര്‍ന്ന് അവതരിപ്പി ച്ചു. നഴ്‌സിംങ്, ഫാര്‍മസി, ലാബ് ടെക്‌നീഷ്യന്‍ ഡിപ്ലോമ കോഴ്‌സുകള്‍ കുറഞ്ഞനിര ക്കില്‍ പഠനത്തിന് അവസരമൊരുക്കുന്ന ഐ.ടി.എച്ചില്‍ നിന്നും എട്ടുവര്‍ഷത്തിനകം നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. ഹോട്ടല്‍ വ്യവസായ മേഖലയിലും ആതുര സേവനരംഗത്തുമായി ഇവര്‍ ജീവിതം കരുപിടിപ്പിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ വാര്‍ഷികം കാരുണ്യപ്രവര്‍ത്തനത്തോടെ ആഘോഷിക്കാമെന്ന മാനേ ജ്‌മെന്റ് തീരുമാന പ്രകാരമാണ് ഇന്ന് താലൂക്ക് ആശുപത്രിയിലും കൂടാതെ തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം നല്‍കിയത്. പ്രിന്‍സിപ്പല്‍ പ്രമോദ്.കെ.ജനാര്‍ദ്ദനന്‍, പാഥേ യം കോര്‍ഡിനേറ്റര്‍ സതീഷ് മണ്ണാര്‍ക്കാട്, സരിത സതീഷ്, അധ്യാപികമാരായ രേഷ്മ, അരുന്ധതി, ദിവ്യ, സൗമ്യ, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.