മണ്ണാര്‍ക്കാട് : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാ രം പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. 6 – 8 ശതമാനം വരെ പലിശനിരക്കില്‍ വായ്പ അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എം എസ്, ബിആര്‍ക്, വെറ്ററിനറി സയന്‍സ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെ ക്നോളജി, ബിസിഎ. എല്‍എല്‍ബി, എംബിഎ, ഫുഡ് ടെക്നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എജുക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതലാ യവ) വിജയകരമായി പൂര്‍ത്തികരിച്ചവര്‍ ആയിരിക്കണം. പ്രായം 40 വയസ് കവിയരുത്.
പദ്ധതി പ്രകാരം മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്, വെറ്ററി നറി ക്ലിനിക്, സിവില്‍ എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്‍സി, ആര്‍ക്കിടെക്ചറല്‍ കണ്‍സല്‍ ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫി റ്റ്നസ് സെന്റര്‍, ഫുഡ് പ്രോസസിങ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യുകള്‍ച്ചര്‍ ഫാം, വീ ഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എന്‍ജിനീയറിങ് വര്‍ക്ക്ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.
വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ടുലക്ഷം രൂപ ) പിന്നാക്ക വിഭാഗ വിക സന വകുപ്പ് സബ്സിഡിയായി അനുവദിക്കും. തത്പരരായ പ്രൊഫഷണലുകള്‍ കോര്‍പ റേഷന്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പുരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. കൂടുതല്‍വിവരങ്ങ ള്‍ക്ക്: www.ksbcdc.com.