കോട്ടോപ്പാടം : പഞ്ചായത്തിലെ മലയോരഗ്രാമമായ അമ്പലപ്പാറ പഴയ പട്ടികവര്‍ഗഗ്രാമ ത്തിന് മുകള്‍ഭാഗത്തായി പാറക്കല്ലുകള്‍ ഉരുണ്ടൈത്തിയത് ആശങ്കയ്ക്കിടയാക്കി. രണ്ട് കല്ലുകള്‍ താഴേക്ക് പതിക്കുന്നതിനിടെ മരങ്ങളും കാട്ടുചെടികളും നശിച്ചെങ്കിലും പാറ ക്കെട്ടുകള്‍ക്ക് മരങ്ങള്‍ക്കും സമീപത്തായി കല്ലുകള്‍ നില്‍ക്കുക യായിരുന്നു. ഇതേ തുടര്‍ന്ന് പഴയ പട്ടികവര്‍ഗ ഗ്രാമത്തിലുണ്ടായിരുന്ന പത്തോളം പേരെ ചൊവ്വാഴ്ച താഴെയു ള്ള പുനരധിവാസ ഗ്രാമത്തിലേക്ക് എത്തിച്ചു. ഗ്രാമ പഞ്ചായത്ത് അധി കൃതര്‍ പൊലിസ്, വനംവകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് കുടുംബങ്ങളെ താഴെയെത്തിച്ചത്. . ശക്തമായ മഴ തുടരുന്നസാഹചര്യ ത്തില്‍ അപായസാധ്യതകള്‍ കണക്കിലെടുത്താണ് കുടുംബങ്ങളെ നിര്‍ബന്ധിതമായി മാറ്റി യത്. ഇന്നലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി യുള്‍പ്പെട്ട ഉദ്യോഗസ്ഥ സംഘം അമ്പല പ്പാറ പട്ടികവര്‍ഗ ഗ്രാമം ഉള്‍പ്പടെ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരു ന്നു. കല്ലുകള്‍ ഉരുണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന നടത്തുന്നതിനായി ജിയോ ളജി വകുപ്പിന് കത്തയിച്ചിട്ടുണ്ടെന്ന് കോട്ടോപ്പാ ടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.