മണ്ണാര്‍ക്കാട് : താലൂക്കില്‍ കനത്ത മഴ തുടരുന്നു. പുഴകളും തോടുകളും കരകവിഞ്ഞു. കോസ് വേകളില്‍ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. പാലക്കയം ഇഞ്ചിക്കുന്നില്‍ റോഡരികിലെ മണ്ണിടിഞ്ഞു. എവിടെയും ആളപായങ്ങളോ മറ്റു നാശനഷ്ടങ്ങളോ റിപ്പോ ര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല.മലയോരമേഖലയിലുള്‍പ്പെടെ ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്. കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളിയാര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വെള്ളിയാര്‍പുഴയ്ക്ക് കുറുകെയുള്ള കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളംകയറി. കുറച്ചുനേരം ഗതാഗതം തടസപ്പെട്ടു. കോല്‍പ്പാടം കോസ് വേയിലും വൈകീട്ടോടെ വെള്ളംകയറി ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോല കോസ് വേയും വെള്ളത്തില്‍ മുങ്ങി. പാലക്കയം ഇഞ്ചിക്കുന്ന് ഭാഗത്ത് കനത്തമഴയില്‍ റോഡരികില്‍ മണ്ണിടിച്ചിലുണ്ടായി.പാലക്കയം മൂന്നാംതോട് കോസ് വേയും വെള്ളത്തില്‍ മുങ്ങി. അച്ചിലട്ടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.