കാഞ്ഞിരപ്പുഴ : ചിറയ്ക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡ് വികസനത്തിന്റെ ഭാഗമായി പൂട്ടുകട്ടവിരിച്ച് നവീകരിച്ച കാഞ്ഞിരം ടൗണ്‍ ദിവസവും ശുചീകരിക്കാന്‍ പൊതു മരാമത്ത് വകുപ്പിന്റെ അനുമതിയോടെ പഞ്ചായത്ത് പദ്ധതി തയ്യാറാക്കണമെന്നാ വശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പുഴ മേഖല കമ്മിറ്റി പഞ്ചായത്ത് പ്രസിഡ ന്റിന് നിവേദനം നല്‍കി. റോഡിന്റെ ഇരുവശത്തും നിശ്ചിത അളവില്‍ മാലിന്യ നിക്ഷേപ പെട്ടികള്‍ സ്ഥാപിക്കുക, പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക്കുകളും ശേഖരി ക്കുന്നതിന് സംവിധാനമൊരുക്കുക, പുതുതായി ലൈറ്റുകള്‍ സ്ഥാപിക്കുക, അലങ്കാര ചെടികള്‍ വെക്കുക തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിഷ്ണു, പ്രസിഡന്റ് കെ.ദിനൂപ്, സെക്രട്ടറിയേറ്റ് അംഗം യഥുകൃഷ്ണ, കമ്മിറ്റി അംഗം ഷാജഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജന് നിവേദനം നല്‍കിയത്.