മണ്ണാര്‍ക്കാട് : പുഴയ്ക്കു കുറുകെയുള്ള വൈദ്യുതിലൈനിലേക്ക് വീണ തെങ്ങ് വൈദ്യു തി ജീവനക്കാര്‍ പുഴയിലിറങ്ങി സാഹസികമായി മുറിച്ചിട്ടു. നെല്ലിപ്പുഴ പാലത്തിന് സമീ പത്തെ തോട്ടത്തിലുള്ള തെങ്ങാണ് കഴിഞ്ഞദിവസത്തെ കാറ്റത്ത് വൈദ്യുതി ലൈനി ലേക്ക് വീണത്. തച്ചമ്പാറ ഫീഡറിലേക്കുള്ള എച്ച്.ടി ലൈനാണിത്. ഇത് നന്നാക്കുന്നതി നായി ഇന്നലെ ഉച്ചയോടെ കാഞ്ഞിരപ്പുഴ ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നും ജീവനക്കാ രെത്തുകയായിരുന്നു. രണ്ട് മരങ്ങള്‍ക്കിടയില്‍ കുടുങ്ങി തെങ്ങിന്റെ തടി വൈദ്യുതി ലൈനില്‍ തട്ടി നിന്നിരുന്നതിനാലാണ് താഴെവീഴാതിരുന്നത്. രണ്ട് ഭാഗത്ത് നിന്നും മുറിച്ച് നീക്കാനാകാത്ത നിലയിലുമായിരുന്നു. ജീവനക്കാരുടെ കയ്യിലുണ്ടായിരുന്നത് വടവും കമ്പ് വെട്ടുന്ന പ്രൂണര്‍ എന്ന ഉപകരണവും മാത്രം. പുഴയിലാകട്ടെ കുത്തൊഴു ക്കും. പുഴയിലിറങ്ങി തെങ്ങിന്റെ തലഭാഗം മുറിച്ച് നീക്കാതെ മറ്റുമാര്‍ഗമില്ലെന്നായി. ഇതോടെ ലൈന്‍മാന്‍ അബ്ദുള്‍ ഹസന്‍ നിഹ്മത്തും, വര്‍ക്കര്‍ സി.പി.രമേഷും നേരെ പുഴയിലക്കിറങ്ങി. വടം തെങ്ങിന്റെ തടിക്ക് കുറുകെയിട്ടു. ഇത് ഇരുവരുടെയും അരയില്‍ ബന്ധിച്ച് സുരക്ഷ ഉറപ്പുവരുത്തി. ഒഴുക്കില്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് കൊമ്പുവെട്ടുന്ന ഉപകരണം കൊണ്ട് ഉച്ചയ്ക്ക് 12മണിയോടെ തെങ്ങ് മുറിക്കാ നാരംഭിച്ചു. അരമണിക്കൂര്‍ നീണ്ട ഇരുവരുടെയും ശ്രമത്തിനൊടുവില്‍ തെങ്ങിന്റെ തലഭാഗം മുറിഞ്ഞ് അപകടമില്ലാതെ പുഴയിലേക്ക് പതിച്ചു.സബ് എഞ്ചിനീയര്‍ പി .മണികണ്ഠന്‍, ഓവര്‍സിയര്‍ ഹരിദാസ്, ലൈന്‍മാന്‍ ആനന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.