കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ജനജാഗ്രതാ സമിതി യോഗം കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. കോട്ടോപ്പാടം പഞ്ചായത്തിലെ വനയോരപ്രദേശത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. വനാതിര്‍ത്തി യിലെ സ്വകാര്യ സ്ഥലങ്ങളിലെ കാട് വെട്ടി നീക്കുക, പ്രദേശത്തെ കേടായ തെരുവു വിളക്കുകള്‍ മാറ്റിസ്ഥാപിക്കുക, വനാതിര്‍ത്തിയില്‍ ജൈവവേലി സ്ഥാപിക്കുക, വന്യ മൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ തീറ്റ ഉറപ്പാക്കാന്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നു. ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ഒമ്പത് കിലോമീറ്ററോളം സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മിച്ചതിനും പുറമെ വനപാലകരുടെ നിരന്തര ഇടപെടലിലൂടെയും വന്യമൃഗശല്ല്യത്തിന്റെ തോത് കുറഞ്ഞതായി യോഗം വിലയിരുത്തി.
വനാതിര്‍ത്തിയില്‍ നടന്നുവരുന്ന സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും പ്രതിരോധ വേലിയുടെ പരിപാലനവും സംരക്ഷണവും ഉറപ്പാക്കാ നുമുള്ള നടപടികള്‍ കൈക്കൊള്ളാനും തീരുമാനിച്ചു. അടിക്കാട് കയറി നശിക്കാതി രിക്കാന്‍ സൗരോര്‍ജ്ജ തൂക്കുവേലിക്ക് താഴെ കല്ലുപാകി സംരക്ഷണം ഉറപ്പാക്കും. ഇത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കാന്‍ കഴിയുമോയെന്നതിന്റെ സാ ധ്യത പരിശോധിക്കുമെന്ന് യോഗഅധ്യക്ഷയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന പറഞ്ഞു.
വാര്‍ഡ് മെമ്പര്‍മാരായ റഫീന റഷീദ്, നൂറുല്‍സലാം, റഷീദ പുളിക്കല്‍, കെ.ടി.അബ്ദുള്ള, നിജോ വര്‍ഗീസ്, ഒ.നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠന്‍ വടശ്ശേരി, പടുവില്‍ കുഞ്ഞിമുഹമ്മദ്, മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.സുബൈര്‍, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. സുനി ല്‍കുമാര്‍, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് എം.ജഗദീഷ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍, കര്‍ഷക പ്രതിനിധികളായ ടി.രാമകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ടി.കെ.ഇപ്പു തുടങ്ങിയവര്‍ പങ്കെടുത്തു.