മണ്ണാര്‍ക്കാട് : അനന്തമായ സാധ്യതകളുടെ ലോകം തുറക്കുന്ന പാരാമെഡിക്കല്‍ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ കുറഞ്ഞചെലവില്‍ മികച്ച സൗകര്യങ്ങളോടെ മണ്ണാര്‍ക്കാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസില്‍ പഠിക്കാം. യു.ജി. സി, ഐ.എന്‍.സി, പി.സി.ഐ അംഗീകൃത പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അഡ്മി ഷന്‍ തുടരുന്നതായി അധികൃതര്‍ അറിയിച്ചു. ജനറല്‍ നഴ്‌സിംങ്,നഴ്‌സിംങ് അസിസ്റ്റന്റ് , ലാബ് ടെക്‌നീഷ്യന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിഫാം തുടങ്ങിയ കോഴ്‌സുക ളിലേക്കാണ് പ്രവേശനം നടക്കുന്നത്. കേന്ദ്ര കേരള സര്‍ക്കാരുകളുടെ അംഗീകാരമുള്ള ഈ കോഴ്‌സുകള്‍ മിതമായ ഫീസ് നിരക്കില്‍ പഠിക്കാം. വേഗം ജോലി വേണമെന്നുള്ള വര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമുകളെ കുറിച്ചും തുടര്‍പഠനവും അതിനുശേഷം തൊഴിലും ആഗ്രഹിക്കുന്നവര്‍ക്ക് ഡിഗ്രി പ്രോഗ്രാമുകളെ കുറിച്ചും ആലോചിക്കാം. ആതുര സേവ നരംഗത്ത് മികച്ച കരിയര്‍പടുത്തുയര്‍ത്താന്‍ മോഹിക്കുന്നവര്‍ക്ക് ഉപകരി ക്കുന്നതാണ് ഈ കോഴ്‌സുകളെല്ലാം.
നഗരമധ്യത്തില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് പെരിഞ്ചോളം റോഡിലാണ് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് സ്ഥിതി ചെയ്യുന്നത്. വിശാലമായ കാംപസാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സവിശേഷമായ പ്രത്യേകത. വിദഗ്ദ്ധ രായ ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് ക്ലാസുകള്‍. വൈ ഫൈ സൗകര്യമുള്ള സ്മാര്‍ട്ട് ക്ലാസ്മുറികളാണ് ഇവിടെയുള്ളത്. പ്രാക്ടിക്കല്‍ പഠനത്തിന് പൂര്‍ണ്ണ സജ്ജമായ ലാബ് സൗകര്യമുണ്ട്. കൂടാതെ പരിശീലനത്തിന് സ്വന്തം ലാബുകളു മുണ്ട്. നൂറ് ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും സ്ഥാപനം ഉറപ്പുനല്‍കുന്നു. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളില്‍ ആറു മാസം പരിശീലനം നല്‍കും. കൂടാതെ വ്യക്തിത്വ വികസന കോഴ്‌സുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍ എന്നിവ വിദ്യാര്‍ഥികള്‍ ക്ക് നല്‍കി അവരെ ആത്മവിശ്വാസവും പ്രവര്‍ത്തനക്ഷമതയുമുള്ള ആരോഗ്യപ്രവര്‍ ത്തകരാക്കി മാറ്റിയെടുക്കുന്നു.
മെഡിക്കല്‍ കോഴ്‌സുകള്‍ പോലെ എന്നും സാധ്യതയുള്ളതാണ് പാരാമെഡിക്കല്‍ കോഴ് സുകളും. രോഗനിര്‍ണയം ചികിത്സ തുടങ്ങിയ മേഖലകളില്‍ ഡോക്ടര്‍മാരുമൊത്ത് അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നവരാണ് നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും. വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും കൈകോര്‍ത്തു ള്ള കുതിച്ചുചാട്ടത്തിന്റെ കാലത്ത് വൈദ്യശാസ്ത്രരംഗത്ത് ജോലി ചെയ്യാന്‍ താത്പര്യ വും സാങ്കേതിക വൈദഗ്ധ്യവുമുള്ളവര്‍ക്ക് തൊഴില്‍സാധ്യത വളരെയധികമാണ്. അലൈഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്‌സുകള്‍ക്ക് സ്വീകാര്യതയേറുന്നതിന്റെ പ്രധാ നകാരണവും അതുതന്നെയാണ്. ആതുര സേവന രംഗത്ത് നാട്ടില്‍ തന്നെ ജോലി സ്വപ് നം കാണുന്നവര്‍ക്കും പാരാമെഡിക്കല്‍ കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് പഠനം പൂര്‍ത്തി യാക്കി ഭാവിഭദ്രമാക്കാം. അഡ്മിഷന് : 70 2582 2582.
