പാലക്കാട് : വായനയില്‍ താല്‍പര്യമുളള വീട്ടമ്മമാരുണ്ടോ? പാലക്കാട് ജില്ല പഞ്ചായ ത്തില്‍ വനിതകള്‍ക്ക് മാത്രമായി ഒരു വായനശാല തുറന്നിരിപ്പുണ്ട്.2019-ല്‍ ജില്ലാ പഞ്ചാ യത്ത് ഫണ്ടില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് ഈ ലൈബ്രറിയുടെ പ്രവര്‍ത്ത നത്തിന് തുടക്കമിട്ടത്. കഥകള്‍, കവിതകള്‍, നോവലുകള്‍, യാത്രാവിവരണം തുടങ്ങി അഞ്ഞൂറോളം പുസ്തകങ്ങളുണ്ട് ഇവിടെ. വായിക്കാന്‍ താല്‍പര്യമുള്ള വീട്ടമ്മമാര്‍ക്ക് ലൈബ്രറിയില്‍ സൗജന്യമായി അംഗത്വം നേടാം. വായനവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത്, ലൈബ്രറി കൗണ്‍സില്‍, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവരുമായി സഹകരിച്ച് ജൂലൈ 6ന്  ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്തി ല്‍ നടത്തുന്ന സംവാദത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അഭിരുചികള്‍ സംബന്ധിച്ചും അഭി രുചികള്‍ വളര്‍ത്താന്‍ അവശ്യം വേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ചും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര എന്നിവരുമായി പങ്കുവ യ്്ക്കാം. ഒപ്പം തന്നെ ഈ വനിത ലൈബ്രറിയില്‍ അംഗത്വവും നേടാം. അംഗത്വം എല്ലാ യ്പ്പോഴും സൗജന്യമാണ്. പ്രസ്തുത സംവാദത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേ ര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് രേഖപ്പെടുത്തി പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ prd.pkd@gmail.com എന്ന ഇമെയി ലിലോ  പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് ജൂലൈ നാലിന്‌  വൈകീട്ട് അഞ്ചിനകം   വെളളപേപ്പറില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കുറിപ്പ് നല്‍കണം. പ്രസ്തുത ദിവസത്തിലും അല്ലാതെയും ലൈബ്രറിയില്‍ സൗജന്യമായി അംഗത്വം എടുക്കാന്‍ അവസരം ഉണ്ടാകും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0491-2505329

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!