മണ്ണാര്‍ക്കാട്: ഇക്കഴിഞ്ഞ, മണ്ണാര്‍ക്കാട് പൂരവുമായി ബന്ധപ്പെട്ടുള്ള പൂരാഘോഷ കമ്മിറ്റിയുടെ ജനറല്‍ബോഡിയോഗം അരകുറുശ്ശി ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. വരവുചിലവുകണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന്, പൂരത്തിന്റെ ഭാഗമായി നടത്തിയ പൂരം ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിയായ നിധീഷ് പാവുപാടത്തിന് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. പൂരാഘോഷകമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദന്‍, ജനറല്‍ സെക്രട്ടറി എം. പുരുഷോത്തമന്‍, ഖജാന്‍ജി മോഹന്‍ദാസ് എന്നിവര്‍ സംസാരി ച്ചു.