അഗളി: അട്ടപ്പാടി പുളിയപ്പതിയിലെ കൃഷിയിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ പുള്ളിപുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. കഴുത്തിലെ മുറിവ് ഉണങ്ങിയിട്ടുണ്ട്. കഴു ത്ത് ഉയര്‍ത്താനും തുടങ്ങി. പരിപാലിക്കാന്‍ എത്തുന്നവരോട് ആദ്യം അകല്‍ച്ച കാണിച്ച പുലിയിപ്പോള്‍ മനുഷ്യരോട് ഇണങ്ങി തുടങ്ങിയിട്ടുണ്ട്. ദിവസവും രണ്ട് കിലോ ഇറച്ചി യും വെള്ളവുമാണ് പുലിക്ക് നല്‍കുന്നത്. നിലവില്‍ മരുന്നുകളോടും പ്രതികരിക്കു ന്നുണ്ട്. രണ്ടാഴ്ച മുമ്പാണ് ഷോളയൂര്‍ വട്ടലക്കി ഭാഗത്ത് പുലിയെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കടുവയുടെ ആക്രമ ണത്തിലാണ് പരിക്കേറ്റതെന്ന് കണ്ടെത്തിയത്. ചികിത്സ നല്‍കുകയും ചെയ്തു. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നും ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം എത്തി പുലിയ പരിശോധിച്ചു. ഇവരുടെ നിര്‍ദേശപ്രകാരം വിദഗ്ദ്ധ ചികിത്സക്കായി ഈ മാസം 15ന് ധോണിയിലെ വന്യജീവി ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ പുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. കൂടുതല്‍ വിദഗ്ദ്ധ പരിശോധന നടത്തി പുലിയെ വനത്തില്‍ വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പാലക്കാട് ഡിവിഷ ണല്‍ ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു.