മണ്ണാര്‍ക്കാട് : മാരക മയക്കുമരുന്നായ മെത്താഫെറ്റമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വിയ്യക്കുറുശ്ശി പറമ്പന്‍വീട്ടില്‍ പി.ഇര്‍ഷാദി (30)നെയാണ് മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ അരയംക്കോട് സ്വദേശി വി.പി. സുഹൈലിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതിയായ ഇര്‍ഷാദിനെ പൊലിസ് അറസ്റ്റ് ചെയ്തത്. പെരിമ്പടാരിയില്‍ ടര്‍ഫ് നടത്തുന്ന ഇയാള്‍ പെരുന്നാള്‍ ദിനത്തില്‍ ടര്‍ഫിലേക്ക് വരുന്നവര്‍ക്ക് വില്‍പ്പന നടത്തുന്നതിന് വേണ്ടി സുഹൈലിനോട് മയക്കുമരുന്ന് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
സുഹൈലിന്റെ ഫോണ്‍രേഖകള്‍ പരിശോധിച്ചതില്‍ സംഭവത്തില്‍ ഇര്‍ഷാദിന്റെ പങ്ക് പങ്ക് വ്യക്തമായിരുന്നതായും പൊലിസ് അറിയിച്ചു. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ ദേശപ്രകാരം ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈ ജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടു ത്തത്. സബ് ഇന്‍സ്‌പെക്ടര്‍ ടി.വി.ഋഷിപ്രസാദ്, എ.എസ്.ഐ ശ്യാംകുമാര്‍, സീനിയര്‍ സി വില്‍ പൊലിസ് ഓഫിസര്‍ വിനോദ് കുമാര്‍, ടി.കെ.റംഷാദ്, എന്‍.സുധീഷ്‌കുമാര്‍, ലഹ രി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സലാം, സീനിയര്‍ സി വില്‍ പൊലിസ് ഓഫിസര്‍ ഷാഫി, ബിജുമോന്‍, രാജീവ്, ഷെഫീക്ക്, സിവില്‍ പൊലിസ് ഓഫിസര്‍ സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയി ല്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.