മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ മേഖലയില്‍ വീണ്ടും പുലിപ്പേടി. പള്ളിപ്പടി മങ്കടമലയ്ക്കു താഴെ അത്തിക്കുണ്ടില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങിയതായാണ് പറയുന്നത്. കഴിഞ്ഞദിവസം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പുലിയുടേതിനു സമാനമായ കാല്‍പാടുകള്‍ കണ്ടത്. ഇതോടെ പരിസരവാസികള്‍ ആശങ്കയിലായി. നിരവധി കുടും ബങ്ങള്‍ താമസിക്കുന്ന പ്രദേശംകൂടിയാണിത്. വിവരമറിയിച്ചപ്രകാരം വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പാടുകള്‍ പുലിയുടേതാണോ എന്ന കാര്യത്തില്‍ വനംവകുപ്പും വ്യക്തത വരുത്തിയിട്ടില്ല. അതേസമയം നാട്ടുകാരോ ട് ജാഗ്രത പലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അത്തിക്കുണ്ട് ഭാഗ ത്ത് പുലിയിറങ്ങി ആടിനെ കൊന്നിരുന്നു. ആഴ്ചകള്‍ക്കു മുന്‍പ് ഇരുമ്പകച്ചോലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് നാട്ടുകാരെ ഏറെ പരിഭ്രാന്തിയിലാക്കിയി രുന്നു. തുടര്‍ന്ന് വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചെങ്കിലും കടുവയുടെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. രണ്ടുമാസംമുന്‍പ് പാലക്കയത്തും പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞതി ന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് കാമറകള്‍ സ്ഥാപിക്കുകയും കൂടുവെക്കുകയും ചെയ്തിരുന്നു.