മണ്ണാര്‍ക്കാട് : ചികിത്സാ ചെലവ് സാധാരണകാര്‍ക്ക് താങ്ങാനാവാത്ത സാഹചര്യത്തില്‍ സമ്പൂര്‍ണ ചികിത്സാ പരിരക്ഷ ലഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കുന്നത് പരിഗണിക്ക ണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാരിന്റെ നയപരമായ തീരുമാനം ഇക്കാര്യ ത്തില്‍ ആവശ്യമായതിനാല്‍ ആരോഗ്യവകുപ്പ് സെക്രട്ടറി തുടര്‍നടപടികള്‍ സ്വീകരി ക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സാധാരണകാര്‍ക്ക് ചികിത്സാ പരിരക്ഷ നല്‍കണമെന്നാവ ശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറിയില്‍ (ആരോഗ്യ ഇന്‍ഷ്വറന്‍സ്) നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അദ്ധ്യാപകര്‍, എയ്ഡഡ് അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷ ന്‍കാര്‍ എന്നിവര്‍ക്കും ആശ്രിതര്‍ക്കുമായി പ്രതിമാസം 500 രൂപ നിരക്കില്‍ മെഡിസെപ്പ് എന്ന പേരില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ വിഹിതത്തോടെ സമ്പൂര്‍ണ്ണ പരിരക്ഷ എല്ലാവര്‍ക്കും ലഭിക്കുന്ന തരത്തില്‍ മെഡിസെപ്പ് പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാന്‍ കഴിയുകയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ കണക്കാക്കി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധനകാര്യ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് വകുപ്പിന് ഇക്കാര്യത്തില്‍ അഭിപ്രായം ലഭ്യമാക്കാനാവില്ല. പരാതി പരിഗണനാര്‍ഹമാ ണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കഞ്ചിക്കോട് സ്വദേശി മനോഹര്‍ ഇരിങ്ങല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.