മണ്ണാര്‍ക്കാട് : കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഇരുപത്തിയാറ് വര്‍ഷം പൂര്‍ത്തിയാക്കു മ്പോള്‍ കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ക്കായി സംസ്ഥാനത്തെ ഓരോ എ.ഡി.എസിലും ‘എന്നിടം’ സജ്ജമാകുന്നു. കുടുംബശ്രീ വാര്‍ഷിക ദിനമായ മെയ് 17ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം ജില്ലയില്‍ ആര്യ ങ്കോട് പഞ്ചായത്തിലെ കരിക്കോട്ടുകുഴി എ.ഡി.എസില്‍ ‘എന്നിട’ത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് നിര്‍വഹിക്കും. വാര്‍ഡ്തലത്തിലു ള്ള എ.ഡി.എസ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം വനിതകളുടെ സര്‍ഗാ ത്മക കഴിവുകള്‍ വികസിപ്പിക്കാനുള്ള സാംസ്‌കാരിക കേന്ദ്രമായും മാനസികോല്ലാസ ത്തിനുളള വേദിയായും ‘എന്നിടം’ മാറും. അതത് എ.ഡി.എസ് ഭാരവാഹികള്‍ക്കാണ് ഇതിന്റെ പ്രവര്‍ത്തന ചുമതല.

സംഘടനാ ശാക്തീകരണവും കുടുംബശ്രീ വനിതകളുടെ സാംസ്‌കാരിക ശാക്തീകര ണവും ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കുന്ന വേറിട്ട പദ്ധതിയാണ് ‘എന്നിടം’. അയല്‍ക്കൂട്ട വനിതകളുടെ കലാ സാഹിത്യ വാസനകള്‍ വളര്‍ത്താനും ആശയങ്ങള്‍ പങ്കു വയ്ക്കാനു മുള്ള വേദിയായിരിക്കും ‘എന്നിടം’. ഓരോ വാര്‍ഡിലെയും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ഇടങ്ങള്‍, വായനശാലകള്‍ എന്നിവിടങ്ങളാണ് ‘എന്നിട’ത്തിനായി തയ്യാറാവുന്നത്. അംഗങ്ങളില്‍ സാമൂഹിക സാംസ്‌കാരിക അവബോധം സൃഷ്ടിക്കുക, പൊതു സമൂഹത്തില്‍ മാനസികാരോഗ്യം ഉറപ്പു വരുത്തുക, നാടിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയും ‘എന്നിട’ത്തിലൂടെ ലക്ഷ്യമിടുന്നു. എല്ലാ വര്‍ഷവും കുടുംബശ്രീ വാര്‍ഷികദിനമായ മെയ് 17നും അനുബന്ധ ആഴ്ചയിലും എ.ഡി. എസ്തലത്തില്‍ അയല്‍ക്കൂട്ട, ഓക്സിലറി, ബാലസഭകളിലെ അംഗങ്ങള്‍, ബഡ്സ് ബി.ആര്‍.സി അംഗങ്ങള്‍, വയോജനങ്ങള്‍ തുടങ്ങി എല്ലാവരേയും പങ്കെടുപ്പിച്ചു കൊണ്ട് വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. കൂടാതെ സാമൂഹ്യമേഖലയിലും വിനോ ദ വിജ്ഞാന കലാ കായിക മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ‘എന്നിടം’ വേദിയാകും. എല്ലാ മാസവും ഒരു ദിവസം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതി നാണ് നിര്‍ദേശം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!