മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ താഴെ ചുങ്കത്ത് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഒരു ലോറിയിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാല രയടെയാണ് ടോറസ് ലോറികള്‍ തമ്മിലിടിച്ചത്. പത്തനംതിട്ട വൈയാറ്റുപുഴ മോനിപ്പി ലാവ് വെളുത്തലക്കുത്തി ബൈജു (39)നാണ് പരിക്കേറ്റത്. വാഹനത്തില്‍ കുടുങ്ങിയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയും മണ്ണാര്‍ ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡില്‍ നിറയെ ചില്ലും വാഹനത്തിന്റെ ഭാഗങ്ങളും ചിതറിക്കിടന്നി രുന്നു. ഒരു വാഹനത്തിന്റെ ഡീസല്‍ ടാങ്ക് തകര്‍ന്ന് ഇന്ധനം റോഡിലേക്ക് ഒഴുകിയത് അപകടഭീഷണിയുയര്‍ത്തി. വിവരമറിയിച്ച പ്രകാരം അഗ്നി രക്ഷാസേന അംഗങ്ങള്‍ സ്ഥലത്തെത്തി വാഹനത്തില്‍ നിന്നും വെള്ളം പമ്പ് ചെയ്തും ഫോം ഉപയോഗിച്ചും കഴുകി റോഡ് ഗതാഗതയോഗ്യമാക്കി. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ആര്‍.രാഹുല്‍, കെ.ശ്രീജേഷ്, എം.എസ്.ഷോബിന്‍ദാസ്, എം.ആര്‍ .രാഖില്‍, വി.വിഷ്ണു, ഹോംഗാര്‍ഡ് അനില്‍കുമാര്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ മാരായ സഫ്‌വാന്‍, അസ്‌ലം എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. പൊലിസെത്തി ഗതാഗതം പുന:സ്ഥാപിച്ചു.