മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, അക്കാദമിയ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെന്റര്‍ നെല്ലിപ്പുഴ എന്നി വയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോ റിയത്തില്‍ വെച്ച് എസ് എസ് എല്‍ സി,ഹയര്‍ സെക്കണ്ടറി കഴിഞ്ഞുള്ള ഉപരി പഠന സാധ്യതകള്‍, അഭിരുചിക്കനുസരിച്ച് എങ്ങിനെ കോഴ്‌സ് തെരഞ്ഞെടുക്കാം എന്ന വിഷയത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി.ജെ ജോസഫ് അധ്യക്ഷനായി.എം പുരുഷോത്തമന്‍, ഡോ ഷിബു, കെ.എച്ച് ഫഹദ് സംസാരിച്ചു. വിദഗ്ധ കരിയര്‍ കൗണ്‍സിലറും ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോള സെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ പാലക്കാട് ജില്ലാ കോര്‍ഡിനേറ്ററുമായ സാനു സുഗതന്‍ ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചി ക്കനുസരിച്ച് ഉപരി പഠനം നടത്താവുന്ന കോഴ്‌സുകള്‍, മികച്ച സ്ഥാപനങ്ങള്‍, പ്രവേശനപരീക്ഷകള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കള്‍ക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.