മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കൊടക്കാടിന് സമീപം ലോ റികളും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി വിളയൂര്‍ കുപ്പൂത്ത് കിളിക്കോട്ടില്‍ അബുവിന്റെ മകന്‍ മുഹമ്മദ് സക്കീര്‍ (37) ആണ് മരിച്ചത്. ഇന്ന് വൈ കിട്ട് അഞ്ച് മണിയോടെ കൊടക്കാട് പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു സംഭ വം. പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു അപകട ത്തില്‍പ്പെട്ട ലോറികളും ബൈക്കും. മുന്നില്‍ സഞ്ചരിച്ചിരുന്ന ലോറിയുടെ ടയര്‍ പൊട്ടി യതിനെ തുടര്‍ന്ന് പെട്ടെന്ന് നിര്‍ത്തിയിട്ടു. ഇത് കണ്ട് പിറകെവളം കയറ്റിവന്ന ലോറി യും നിര്‍ത്തി. ഈ ലോറിക്ക് പിന്നിലായി വന്ന ബൈക്കിനെ കോഴിമുട്ട കയറ്റിവന്ന ലോറിയിടിച്ചുവെന്നാണ് പറയപ്പെടുന്നത്. ലോറികള്‍ക്കിടയില്‍ അകപ്പെട്ട സക്കീര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഓടിക്കൂടിയ നാട്ടുകാരും നന്‍മ, കാരുണ്യ ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തകരു മെല്ലാം ചേര്‍ന്നാണ് മൃതദേഹം മാറ്റുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും നാട്ടുകല്‍ പൊലിസും സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും കാലിവളം റോഡിലാകെ പരന്നത് വാഹന യാത്രക്ക് ഭീഷണിയായി. ഇതിന് പുറമെ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വാഹന ത്തിന്റെ ഭാഗങ്ങളും രക്തകറയും റോഡിലുണ്ടായിരുന്നു. വട്ടമ്പലം അഗ്നിരക്ഷാ നിലയത്തില്‍ നിന്നുമെത്തിയ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ. സജിത്ത് മോന്‍, സേന അംഗങ്ങളായ ജി.അജീഷ്, വി.സുരേഷ്‌കുമാര്‍, എം.രമേഷ്, ടി.കെ.അന്‍സല്‍ബാബു, പി.എ.മഹേഷ്, ടി.ടി.സന്ദീപ് എന്നിവര്‍ ചേര്‍ന്ന് വെള്ളം പമ്പ് ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി.
അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. സക്കീറിന്റെ മൃതദേഹം ഗവ.താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദേശീയ പാതയില്‍ കൊടക്കാട് ഭാഗത്ത് അപകടങ്ങ ള്‍ വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞദിവസം സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അലനല്ലൂര്‍ സ്വദേശിക്ക് പരിക്കേറ്റിരുന്നു.