തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്.എസ്.എല്‍.സി റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,25,56. വിദ്യാ ര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 99.69 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞവര്‍ഷം 99.70 വിജയശതമാനമുണ്ടായിരുന്നു. 71,831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങ ള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണ് ഉള്ളത് (99.2). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഏറ്റവും അധികം എപ്ലസ് നേടിയിട്ടുള്ളത്. വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ് (99.08). 71831 പേര്‍ ഫുള്‍ എപ്ലസ് നേടി. 4934 പേര് മലപ്പുറത്ത് മുഴുവന്‍ എപ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതലു ള്ള വിദ്യാഭ്യാസ ജില്ല പാലയാണ് (100). സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകും. മാര്‍ക്ക് ലിസ്റ്റുകള്‍ മൂന്ന് മാസത്തിനകം ലഭ്യമാകും. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ നാളെ മുതല്‍ ആരംഭിക്കും. മെയ് 28 മുതല്‍ ജൂണ്‍ ആറുവരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേവപരീക്ഷയെ ഴുതാവുന്നതാണ്. ജൂണ്‍ രണ്ടാംവാരം ഇതിന്റെ ഫലം പ്രസിദ്ധീകരിക്കും. ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷയെഴുതിയല്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 ര്‍േക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.