മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ രംഗത്ത് മൂന്നര പതിറ്റാണ്ടോളം നീണ്ട സമര്‍പ്പിത സേവ നത്തിന് ശേഷം കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് ഔദ്യോഗിക ജീ വിതത്തില്‍ നിന്നുംവിരമിച്ചു. കര്‍മനിരതമായ പൊതുജീവിതത്തില്‍ വിവിധ മേഖലക ളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പടിയിറങ്ങുന്നത്. കെ.എസ്.ടി.യു പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ ഹമീദ് കൊമ്പത്ത് അധ്യാപന രംഗത്തെ 34 വര്‍ഷ ത്തെയും സംഘടനയുടെ സംസ്ഥാന നേതൃത്വത്തില്‍ നീണ്ട 27 വര്‍ഷത്തെയും സേവന ത്തിന് ശേഷമാണ് വിരമിക്കുന്നത്.സംഘടനയുടെ ബാലാരിഷ്ടതകളുടെ കാലത്ത് കൈ പിടിച്ച് നടത്തിയ പഴയ കാല നേതാക്കളിലെ അവസാന കണ്ണിയാണ്.

മണ്ണാര്‍ക്കാട് ഉപജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നായ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 1989 ഓഗസ്റ്റ് 5 ന് ജൂനിയര്‍ ഹിന്ദി അധ്യാപക നായി ജോലിയില്‍ പ്രവേശിച്ചു. 1999 മുതല്‍ എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍.1989 ല്‍ തന്നെ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയനില്‍ അംഗത്വം.പലഘട്ടങ്ങളിലായി ഉപജില്ലാ ഭാരവാഹി,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി,റവന്യൂ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി,1997 മുത ല്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍.2002 മുതല്‍ സംസ്ഥാന സെക്രട്ടറി,വൈസ് പ്രസിഡണ്ട്,ട്രഷറര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.നാലര പതിറ്റാണ്ട് നീണ്ട കെ.എസ്. ടി.യു സംഘടനാ ചരിത്രത്തില്‍ കൂടുതല്‍ കാലം സംസ്ഥാന നേതൃപദവിയിലിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായുള്ള അവകാശ പോരാട്ടങ്ങളിലും പ്രക്ഷോഭ സമരങ്ങളിലും സജീവപങ്കാളിത്തം വഹിച്ചു.സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍ (സെറ്റ്‌കോ) ജില്ലാ ചെയര്‍മാന്‍,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം,
യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്റ് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കണ്‍വീനര്‍,സംയുക്ത അധ്യാപക സമിതി ജില്ലാ കണ്‍വീനര്‍,സംഘടനാ മുഖപത്രമായ ഗുരുചൈതന്യം അസോസിയേറ്റ് എഡിറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചു. അക്കാദമിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെയും ഡോ.എസ്.രാധാകൃഷ്ണന്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സെന്ററിന്റെയും അനുമോദനത്തിന് പാത്രമായി.

ഇരുപത്തഞ്ച് വര്‍ഷത്തിലധികക്കാലമായി ജില്ലാ വിദ്യാഭ്യാസ സമിതി,ക്വാളിറ്റി ഇംപ്രൂ വ്‌മെന്റ് പ്രോഗ്രാം മോണിറ്ററിങ് കമ്മിറ്റി,സമഗ്ര ശിക്ഷാ കേരള പര്‍ച്ചേസ് കമ്മിറ്റി,ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം കാര്യോപദേശക സമിതി എന്നിവയില്‍ അംഗമായി ക്കൊണ്ട് ജില്ലയിലെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക പങ്ക് വഹിച്ചു. മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ ജനറല്‍ സെക്രട്ടറി,എന്‍. ഷംസുദ്ദീന്‍ എം.എല്‍. എയുടെ ഫ്‌ലെയിം സമഗ്ര വിദ്യാഭ്യാസ കര്‍മ്മ പദ്ധതിയുടെ കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍, അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ തേടുന്നതിന് സൗജന്യ പി.എസ്.സി പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ ക്കുള്ള പരിശീലനവും വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിനായുള്ള വിവിധ കര്‍മ്മ പദ്ധതി കളും നടപ്പാക്കുന്ന കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയുടെ പ്രസിഡണ്ട്,നാട്ടുകല്‍ കാരുണ്യ അഗതി മന്ദിരം ഭാരവാഹിത്വം,മലപ്പുറം ആസ്ഥാനമായുള്ള ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം എക്‌സിക്യൂട്ടിവ് അംഗം, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി, നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ താലൂക്ക് കമ്മിറ്റി, കൊമ്പം ചാരിറ്റബിള്‍ സൊസൈറ്റി കൂടാതെ ഒട്ടേറെ കലാ സാംസ്‌കാരിക കൂട്ടായ്മകളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ആശയാദര്‍ശങ്ങളുള്‍ക്കൊണ്ട് പൊതുപ്രവര്‍ത്തനം ജീവിത സപര്യയാക്കിയ കുടുംബത്തിലെ അംഗമായതിനാല്‍ പ്രൈമറി ക്ലാസ് മുതലേ എം.എസ്.എഫിന്റെ പ്രവര്‍ത്തകനായി.കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട്,സെക്രട്ടറി സ്ഥാനങ്ങളും മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സെക്രട്ടറി സ്ഥാനവും വഹിച്ചു.നിലവില്‍ മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലറാണ്. അഖില കേരള ബാലജനസഖ്യം മണ്ണാര്‍ക്കാട് യൂണിയന്‍ രക്ഷാധികാരി,ഹിന്ദി ടീച്ചേഴ്‌സ് ട്രൈനീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.തിരക്കുകള്‍ക്കിടയിലും ഇരുപത് വര്‍ഷത്തിലധികമായി
ബൂത്ത് ലെവല്‍ ഓഫീസറായും പ്രവര്‍ത്തിക്കുന്നു.1999 മുതല്‍ നാളിതുവരെയും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ആയിരക്കണക്കിന് പ്രതിഭകള്‍ മാറ്റുരക്കുന്ന ഉപജില്ലാ,റവന്യൂ ജില്ലാ, സംസ്ഥാനതല സ്‌കൂള്‍ കലോത്സവം ശാസ്‌ത്രോത്സ വം, കായികമേള, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം,ടി.ടി.ഐ കലോത്സവം,ഗെയിംസ് മത്സരങ്ങള്‍,അധ്യാപക ദിനാഘോഷം തുടങ്ങിയവയുടെ സംഘാടനത്തിലും നടത്തിപ്പിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.

25 വര്‍ഷം മുമ്പ് ശ്രീകൃഷ്ണപുരത്ത് നടന്ന ജില്ലാ കലോത്സവത്തില്‍ ട്രോഫി കണ്‍വീനറാ യി തുടക്കം കുറിച്ച് ഒട്ടേറെ ജില്ലാ സംസ്ഥാന മേളകളില്‍ പ്രോഗ്രാം, ഭക്ഷണം,ശബ്ദവും വെളിച്ചവും,സ്റ്റേജ് ആന്റ് പന്തല്‍,സ്വീകരണം,പബ്ലിസിറ്റി ആന്റ് മീഡിയ, ഉള്‍പ്പെടെയു ള്ള പ്രധാന കമ്മിറ്റികളുടെ ചുമതല നിര്‍വഹിച്ചു.ഹമീദ് കൊമ്പത്ത് ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനാ നേതാക്കളുടെ കൂട്ടായ പ്രയത്‌നമാണ് സംസ്ഥാന കലാ,കായിക, ശാസ്ത്ര മേളകളില്‍ ജില്ല കൈവരിച്ച കിരീട നേട്ടങ്ങള്‍ക്ക് പ്രേരകമായത്. ജില്ലയിലെ കലാ കായിക ശാസ്ത്ര പ്രതിഭകള്‍ക്ക് സംസ്ഥാന മേളകളില്‍ മത്സരിക്കാന്‍ ആവശ്യ മായ മുന്നൊരുക്കങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന് ജില്ലയെ നേട്ടങ്ങളുടെയും മികവിന്റെയും പെരുമയുടെയും ഉയരങ്ങളിലെത്തിച്ചാണ് പടിയിറക്കം.വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ സര്‍ഗാത്മക അഭിരുചിയും സംഘാ ടക പ്രാവീണ്യവും കൈമുതലാക്കിയിട്ടുണ്ട്.അച്ചടിയെ വെല്ലുന്ന കൈയക്ഷരത്തിനു ടമയാണ്.ജില്ലയിലെ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെയും കെ.എസ്.ടി.യു ഉള്‍പ്പെടെ പ്രവര്‍ത്തിച്ച മുഴുവന്‍ സംഘടനകളുടെയും വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും സമൂഹമ ധ്യത്തിലെത്തിക്കുവാന്‍ വടിവൊത്ത അക്ഷരങ്ങളില്‍ അദ്ദേഹം എഴുതുന്ന വാര്‍ത്ത കളില്‍ ഒരു വെട്ടലോ തിരുത്തലോ ആവശ്യമാകാറില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായം അദ്ദേഹത്തിന്റെ പ്രതിഭയുടെ സാക്ഷ്യം തന്നെയാണ്.

പ്രമുഖ സഹകാരിയും കര്‍ഷകനുമായിരുന്ന കൊമ്പത്ത് ആലിഹാജിയുടേയും കൊമ്പ ത്ത് ഖദീജ ഉമ്മയുടെയും നാലു മക്കളില്‍ ഇളയ മകനായി 1968 ഏപ്രില്‍ 5 ന് ജനനം. അലനല്ലൂര്‍ തുവ്വശ്ശേരി വീട്ടില്‍ സാജിറയാണ് ഭാര്യ.ഖദീജ തന്‍സി (സസ്യശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം), ഇലക്ട്രിക്കല്‍ ആന്റ് കംപ്യൂട്ടര്‍ എഞ്ചിനീയറിങ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി അലി ആഷിര്‍ എന്നിവര്‍ മക്കളാണ്.സൗദി അറേബ്യയിലെ ജിദ്ദയില്‍ ബാങ്കിങ് മേഖലയില്‍ സിസ്റ്റം എഞ്ചിനീയറായ ടി.കെ. ഹാഷിം മരുമകനാണ്.ഹലീമ മര്‍യം ചെറുമകളാണ്. കോട്ടോപ്പാടം കെ.എ.എച്ച്.എച്ച്.എസ്.എസ് മുന്‍ പ്രിന്‍സിപ്പാളും അധ്യാപക അവാര്‍ഡ് ജേതാവുമായ കെ.ഹസ്സന്‍ മാസ്റ്റര്‍, സിമന്റ് വ്യാപാരി കെ.മുഹമ്മദലി,എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറിയും മണ്ണാര്‍ക്കാട് ബാറിലെ പ്രമുഖ അഭിഭാഷകനുമായ നാസര്‍ കൊമ്പത്ത് എന്നിവര്‍ സഹോദരങ്ങളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!