തെങ്കര: പഞ്ചായത്തിലെ ആനമൂളി ആദിവാസി കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ആനമൂളി പുഴയോരത്ത് കുഴികള്‍ കുത്തിയാണ് ഇവര്‍ കുടിവെള്ളം ശേഖരി ക്കുന്നത്. ശുദ്ധജല പദ്ധതികളില്‍ വെള്ളമില്ലാതാവുകയും കാട്ടുചോലകള്‍ വറ്റുകയും ചെയ്തതോടെയാണ് ആദിവാസികള്‍ ദുരിതത്തിലായത്. കോളനിയിലേക്ക് കുടിവെള്ള മെത്തിക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും വേനല്‍ക്കാല ങ്ങളില്‍ ഇവഉപകാരപ്പെടാത്ത സാഹചര്യമാണ്. റോഡിന് മറുവശത്തെ പഞ്ചായത്തി ന്റെ പൊതുകിണറില്‍ നിന്നും കോളനിയിലെ ടാങ്കിലേക്ക് കുടിവെള്ളവിതരണത്തിന് മുമ്പ് പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ വെള്ളം ലഭ്യമാകുന്നില്ല. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പുതിയ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ സ്ഥാപിച്ചു തുടങ്ങിയെങ്കിലും പൂര്‍ത്തിയായിട്ടില്ല. ഇതോടെയാണ് ഇവര്‍ കുന്നിറങ്ങി കുടിവെള്ളം തേടി പുഴയോരത്തേക്ക് എത്തിയത്. രണ്ട് മാസം മുമ്പ് കുഴിച്ച മൂന്ന് കുഴികളിലാണ് വെള്ളമുള്ളത്. ഉരുളന്‍കല്ലുകളും ചരല്‍ക്കല്ലുകളും നിറഞ്ഞ പുഴയിലാകട്ടെ നൂലുകണക്കെയാണ് വെള്ളമുള്ളത്. കല്ലുകളില്‍ ഇറങ്ങി നിന്ന് ചെറിയ പാത്രം ഉപയോഗിച്ചാണ് കുടത്തിലേക്ക് വെള്ളം നിറയ്ക്കുക. മൂന്നോ നാലോ കുടങ്ങള്‍ നിറയുമ്പോഴേക്കും കുഴിയിലെ വെള്ളം കഴിയും. പിന്നെ കുഴിനിറയാനുള്ള കാത്തിരിപ്പാണ്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും കൊണ്ടുപോയെങ്കിലേ വീട്ടിലേക്ക് ആവശ്യമായ വെള്ളം ലഭിക്കൂ. അതിരാവിലെ വെള്ളമെടുത്തിട്ട് വേണം പലര്‍ക്കും പണിക്ക് പോകാന്‍. പുഴ മലിനമായതിനാല്‍ ശേഖരിക്കുന്ന വെള്ളം തിളപ്പിക്കുമ്പോള്‍ നിറവ്യത്യാസമുണ്ടെന്നും ആക്ഷേപമുണ്ട്. മഴക്കാലങ്ങളില്‍ മലയുടെ മുകളിലെ ചോലയില്‍ നിന്ന് ഹോസുകളിട്ടാണ് വീടുകളിലേക്ക് വെള്ളമെടുക്കുന്നത്. വേനല്‍ ചോല വറ്റുമ്പോഴാണ് ദുരിതം. കോളനിയിലേക്ക് ടാങ്കറില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള ടെണ്ടര്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഉടന്‍ കുടിവെള്ളവിതരണം ആരംഭിക്കുമെന്നും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും: ഗഫൂര്‍ കോല്‍ക്കളത്തില്‍

രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ആനമൂളി ആദിവാസി കോളനിയില്‍ ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചിട്ടുള്ള കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇന്നലെ രാവിലെ കോളനി സന്ദര്‍ശിച്ചു. കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കോളനി വികസനത്തിനായി വകയിരുത്തിയിട്ടുള്ള തുകയില്‍ കുടിവെള്ളത്തിന് മുന്തിയ പരിഗണന നല്‍കും. നിര്‍ദ്ദിഷ്ട കിണര്‍ ആഴം കൂട്ടിയും കോളനിക്കുസമീപമുള്ള കുഴല്‍കിണര്‍ നവീകരിച്ചും വെള്ളത്തിന്റെ ലഭ്യത വര്‍ധിപ്പിക്കും. കോളനിയിലെ കിണര്‍ അറ്റകുറ്റപ്രവര്‍ത്തികളും നടത്തും. കോളനി നിവാസികള്‍ ഉന്നയിച്ച മറ്റു പരാതികളും പരിശോധിച്ച് പരിഹരിക്കാന്‍ നടപടിയുണ്ടാ ക്കാനും തീരുമാനമായി. വാര്‍ഡ് മെമ്പര്‍ ടി.കെ സീനത്ത് , അസി.എക്സി.എഞ്ചിനീയര്‍ രാജേഷ് , അസി.എഞ്ചിനീയര്‍ ആരതി , മുന്‍ മെമ്പര്‍ ടി.കെ ഫൈസല്‍, കരാറുകാരന്‍ എന്നിവരും ഊരു മുപ്പത്തി ഷൈലജയുടെ നേതൃത്വത്തിലുള്ള കോളനിവാസികളും സന്നിഹിതരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!