മണ്ണാര്‍ക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഒന്നരമാസത്തോളം നീണ്ട പരസ്യപ്ര ചാരണത്തിന് സമാപനം കുറിച്ച് മണ്ണാര്‍ക്കാട് നഗരത്തില്‍ നടന്ന കൊട്ടിക്കലാശം ആ വേശമായി. സ്ഥാനാര്‍ഥികളായ എ. വിജയരാഘവന്‍, വി.കെ. ശ്രീകണ്ഠന്‍, സി. കൃഷ്ണകുമാ ര്‍ എന്നിവരുടെ വലുതുംചെറുതുമായ കട്ടൗട്ടുകളും കൊടികളുമേന്തി പ്രവര്‍ത്തകര്‍ റാലികളില്‍ അണിനിരന്നു. സ്ഥാനാര്‍ഥികളുടെ ചിത്രവും ചിഹ്നവും പതിച്ച ടീഷര്‍ട്ടു കളണിഞ്ഞ് നേതാക്കളും പ്രവര്‍ത്തകരുമെത്തിയത് വേറിട്ടകാഴ്ചയായി. ഡി.ജെ നാസിക് ഡോള്‍ എന്നിവ പൊലിസ് നിരോധിച്ചതിനാല്‍ ചെണ്ടമേളവും ദഫ്മുട്ടും കൊട്ടിക്കലാശ ത്തിന് കൊഴുപ്പേകി. പൊലിസ് നിര്‍ദേശപ്രകാരമുള്ള ഇടങ്ങളില്‍ നിന്നാണ് മൂന്ന് മുന്ന ണികളും കൊട്ടിക്കലാശത്തിന് തുടക്കമിട്ടത്. മൈക്ക് അനൗണ്‍സ്‌മെന്റ് വാഹനം മുന്നില്‍ നീങ്ങി. പിന്നിലായി നേതാക്കളും. നഗരത്തിലുടനീളം പൊലിസ് സുരക്ഷ യുണ്ടായിരുന്നു. ഗതാഗതവും നിയന്ത്രിച്ചു. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടില്ല.
കുന്തിപ്പുഴ നമ്പിയാംകുന്ന് റോഡ് ജങ്ഷനില്‍നിന്നാണ് എല്‍.ഡി.എഫിന്റെ റാലി പുറ പ്പെട്ടത്. നേതാക്കളായ പി.കെ. ശശി, യു.ടി. രാമകൃഷ്ണന്‍, എം. വിനോദ്കുമാര്‍, എ.കെ. അബ്ദുള്‍ അസീസ്, മനോമോഹനന്‍, മണികണ്ഠന്‍ പൊറ്റശ്ശേരി, സദഖത്തുള്ള പടലത്ത്, അമീര്‍, ശെല്‍വന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പള്ളിപ്പടിയില്‍ സമാപിച്ചു.
യു.ഡി.എഫിന്റെ കൊട്ടികലാശം ആല്‍ത്തറ ജങ്ഷനില്‍നിന്നും തുടങ്ങി നെല്ലിപ്പുഴ സെന്ററില്‍ സമാപിച്ചു. നേതാക്കളായ ടി.എ.സലാം, പി. അഹമ്മദ് അഷ്റഫ്, പി.ആര്‍. സുരേഷ്, അസീസ് ഭീമനാട്, റഷീദ് ആലായന്‍, ഹുസൈന്‍ കോളശ്ശേരി, രാജന്‍ ആമ്പാ ടത്ത്, പി. ഷമീര്‍, നൗഫല്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബി.ജെ.പി.യുടെ കൊട്ടിക്കലാശം ജി.എം.യു.പി. സ്‌കൂള്‍ പരിസരത്തു നിന്നും തുടങ്ങി പച്ചക്കറി മാര്‍ക്കറ്റിനു സമീപം സമാപിച്ചു. ബി.ജെ.പി. ജില്ലാ സെക്രട്ടറിമാരായ ബി. മനോജ്, രവി അടിയത്ത്, നേതാക്കളായ എ.പി. സുമേഷ്‌കുമാര്‍, ബിജു നെല്ലമ്പാനി, ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.