മണ്ണാര്‍ക്കാട് : വാണിജ്യ സ്ഥാപനത്തിലോ വ്യവസായ സ്ഥാപനത്തിലോ വ്യാപാര സ്ഥാപ നത്തിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ലോക് സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനര്‍ഹതയുള്ള ആളുകള്‍ക്ക് വോട്ട് രേഖപ്പെടു ത്തുന്നതിന് വേതനത്തോടുകൂടിയുളള അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അപ്രകാരം അവധി അനുവദിക്കുന്നത് അയാള്‍ ഏര്‍പ്പെട്ടിരി ക്കുന്ന തൊഴിലിന് ആപത്കരമോ സാരവത്തായ നഷ്ടമോ ഇടവരുത്തുമെങ്കില്‍ അയാള്‍ ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണം. സ്വന്തം ജില്ലയ്ക്ക് പുറ ത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് ബന്ധപ്പെട്ട വോട്ടെടു പ്പ് ദിവസം ജില്ലയിലെ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ടു ചെയ്യുന്നതിന് തൊഴിലുടമ പ്രത്യേക അനുമതി (വേതനത്തോടുകൂടി) നല്‍കണം. ഈ ഉത്തരവ് ഐ.ടി മേഖല, പ്ലാന്റേഷന് മേഖല എന്നിവയുള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505584.
