മണ്ണാര്‍ക്കാട് : തെങ്കര വെള്ളാരംകുന്നില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗ ണില്‍ തീപിടിത്തം. ആളപായമില്ല. അഗ്നിരക്ഷാസേന അംഗങ്ങള്‍ ആറ് മണിക്കൂറുകള്‍ പരിശ്രമിച്ച് തീയണച്ചു. ഏകദേശം 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ശ്രീകൃഷ്ണപുരം പറമ്പില്‍പീടിക പി.പി.ഇസഹാ ഖിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. സമീപത്തുണ്ടായിരു ന്നവര്‍ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതോടെ മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയത്തില്‍ വിവ രം അറിയിക്കുകയായിരുന്നു. സേനഅംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ തീപിടിത്തം നിയന്ത്രണാതീതമായിരുന്നു. ഇതേ തുടര്‍ന്ന് കോങ്ങാട്, പെരിന്തല്‍മണ്ണ, പാലക്കാട് അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നും സഹായം തേടി. നാല് യൂനിറ്റുകളില്‍ നിന്നുള്ള വാഹനങ്ങളില്‍ നിന്നും തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്തതോടെയാണ് തീനിയന്ത്രണ വിധേയമായത്. പത്ത് ടാങ്ക് വെള്ളം സേനയ്ക്ക് ഉപയോഗിക്കേണ്ടതായി വന്നു. രാവിലെ എട്ട് മണിയോടെ തീപൂര്‍ണമായും കെടുത്തി. സമീപത്തെ വീടുകള്‍ക്ക് തീപിടിത്തം ഭീഷണി സൃഷ്ടിച്ചെങ്കിലും ഗോഡൗണിന്റെ നാല് ഭാഗത്തും വെള്ളം പമ്പുചെയ്തതോടെ ഭീതി ഒഴിവായി. അട്ടപ്പാടി പാതയോരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന് എതിര്‍വശത്തായാണ് നേരത്തെ ഗോഡൗണ്‍ സ്ഥിതി ചെയ്തിരുന്നത്. റോഡ് പ്രവൃത്തിയെ തുടര്‍ന്ന് ഏഴ് മാസം മുമ്പാണ് ഗോഡൗണ്‍ മാറ്റിസ്ഥാപിച്ചതെന്ന് ഉടമപറഞ്ഞു. ഇതിനായി പത്ത് ലക്ഷത്തോളം രൂപ ചെലവായെന്നും പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളിലായാണ് സാധാരണ ആക്രിസാധനങ്ങള്‍ കയറ്റി അയക്കാറുള്ളത്. പെരുന്നാള്‍, വിഷു ആഘോഷ അവധിയെ തുടര്‍ന്ന് ആക്രിസാധനങ്ങള്‍ കയറ്റി അയക്കാന്‍ വൈകിയതായി ഉടമ പറ ഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മണ്ണാര്‍ക്കാട് പൊലിസ് സ്ഥലത്തെത്തി യിരുന്നു. മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫിസര്‍ സുല്‍ഫീസ് ഇബ്രാഹിം, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ എ.കെ.ഗോവിന്ദന്‍ കുട്ടി എന്നിവര്‍ അഗ്നിശമന പ്രവര്‍ ത്തനത്തിന് നേതൃത്വം നല്‍കി.