അലനല്ലൂര്‍: അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹിഫ്‌ള് പഠനം മൂന്ന് വര്‍ഷം കൊണ്ട് സാധ്യമാക്കുന്നതിനൊപ്പം സ്‌കൂള്‍ പഠനവും നല്‍കുന്ന എടത്തനാട്ടുകരയിലെ ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളജ് ഫോര്‍ ബോയ്‌സില്‍ പുതിയ അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ക്യാംപ് നാളെ നടക്കും. രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന പ്രവേശന ക്യാംപില്‍ കൂടിക്കാഴ്ചയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത എണ്ണം ആണ്‍കുട്ടി കള്‍ക്കാണ് പ്രവേശനം നല്‍കുകയെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
എടത്തനാട്ടുകര എസ്.എം.ഇ.സി. സെന്ററില്‍ എട്ടുവര്‍ഷത്തോളമായി കോളജ് വിജയ കരമായി പ്രവര്‍ത്തിച്ചുവരുന്നു. ഖുര്‍ആന്‍, ഹിഫ്‌ള് ഉള്‍പ്പടെ മതവിജ്ഞാന ശാഖകളില്‍ ആഴത്തിലുള്ള അറിവ് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നു. ഇതോടൊപ്പം തന്നെ അക്കാദമിക പഠനവും സാധ്യമാക്കുന്നു. യോഗ്യരായ അധ്യാപകര്‍ക്ക് കീഴില്‍ ഇംഗ്ലീഷ് – മലയാളം മീഡിയം സ്‌കൂള്‍ തല വിദ്യാഭ്യാസമാണ് നല്‍കുന്നത്. പ്രഗത്ഭരായ അധ്യാപ കരുടെ ക്ലാസുകളിലൂടെ മൂന്ന് വര്‍ഷം കൊണ്ട് വിശുദ്ധ ഖുര്‍ആനും മന:പ്പാഠമാക്കാം.
ഉന്നതനിലവാരത്തിലുള്ളതാണ് മദ്‌റസാ ക്ലാസുകള്‍. വ്യക്തിത്വ വികസനം, തജ്‌വീദ് ക്ലാസുകളും നല്‍കി വരുന്നു. കാംപസ് ആധുനിക സൗകര്യങ്ങളോടുകൂടിയതാണ്. താമസം, ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വീടുപോലെയാണ് ക്രമീകരിച്ചിട്ടുള്ള ത്. വിദ്യാര്‍ഥികളുടെ മാനസിക ഉല്ലാസത്തിന് കളിമൈതാനവുമുണ്ട്. പഠനയാത്രകളും നല്‍കുമെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9605696572, 9446248075, 7306593081.