മണ്ണാര്‍ക്കാട് : ദേശീയ അഗ്‌നിശമനസേന വാരാചരണത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയത്തിന്റെ ആഭിമുഖ്യത്തില്‍ റോഡ്ഷോയും ലഘുലേഖവിതരണ വും നടത്തി. വട്ടമ്പലത്ത് നിന്നും തുടങ്ങിയ റോഡ്ഷോ ദേശീയപാത വഴി കുന്തിപ്പുഴ ബൈപ്പാസിലെത്തി മടങ്ങി വട്ടമ്പലത്തുള്ള അഗ്‌നിരക്ഷാനിലയത്തില്‍ സമാപിച്ചു. അഗ്‌നിരക്ഷാസേന അംഗങ്ങള്‍, സിവില്‍ഡിഫന്‍സ് അംഗങ്ങള്‍, ആപ്ദമിത്ര വളണ്ടിയര്‍ മാര്‍ എന്നിവര്‍ റോഡ്ഷോയില്‍ അണിനിരന്നു. വിവിധ അപകടങ്ങള്‍, തീ എന്നിവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തു. സ്റ്റേഷന്‍ ഓഫിസര്‍ സുല്‍ഫീസ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ആപ്ദാമിത്ര അംഗങ്ങള്‍ ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ എ.കെ.ഗോവിന്ദന്‍കുട്ടി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്‍, ആപ്ദാമിത്ര കോഡിനേറ്റര്‍മാരായ കെ.ശ്രീജേഷ്, വി.സുരേഷ്‌കുമാര്‍, സിവില്‍ ഡിഫന്‍സ് ടിം ലീഡര്‍ മുഹമ്മദ് കാസിം, ലിജു ബിജു, ആപ്ദമിത്ര ടീം ലീഡര്‍ മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.