പാലക്കാട് : എന്‍.വി കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, കെ.എം. ജോര്‍ ജ്ജ് സ്മാരക ഗവേഷണ പുരസ്‌കാരം, (ശാസ്ത്രം/ശാസ്ത്രേതരം), എം.പി. കുമാരന്‍ സ്മാരക വിവര്‍ത്തനപുരസ്‌കാരം എന്നിവയ്ക്കായി കൃതികള്‍ ക്ഷണിച്ചതായി കേരള ഭാഷാ ഇന്‍ സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അറിയിച്ചു. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക കൃതികളും അവാര്‍ഡ് ചെയ്യപ്പെ ട്ടിട്ടുളള പി.എച്ച്.ഡി. ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്‌കാരങ്ങള്‍ക്കായി പരിഗണി ക്കുക. ഇതിനുമുന്‍പ് ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവരുടെ കൃതികള്‍ അതാതു വിഭാഗങ്ങളില്‍ പരിഗണിക്കുന്നതല്ല. ഗ്രന്ഥകര്‍ത്താക്കള്‍, അവരുടെ ബന്ധുക്ക ള്‍, സുഹൃത്തുക്കള്‍, പ്രസാധകര്‍, സാഹിത്യസാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ക്ക് അവാര്‍ഡ് പരിഗണനക്കുള്ള കൃതികള്‍/ഗവേഷണ പ്രബന്ധങ്ങള്‍ അയയ്ക്കാവുന്ന താണ്. പുരസ്‌കാരത്തിന് സമര്‍പ്പിക്കുന്ന കൃതികള്‍/ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവ യുടെ നാല് പകര്‍പ്പുകളാണ് സമര്‍പ്പിക്കേണ്ടത്. പുരസ്‌കാരത്തിനുളള സമര്‍പ്പണങ്ങള്‍ മെയ് 31നകം ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലഭിക്കണം. പുരസ്‌കാരത്തിനായി സമര്‍പ്പിക്കുന്ന കൃതികള്‍/ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവ തിരികെ നല്‍കുന്നതല്ല. സമര്‍പ്പണങ്ങള്‍ ഓരോന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയായ ബന്ധപ്പെട്ട വിഭാഗത്തിലെ മൂന്നു വിദഗ്ധര്‍ അടങ്ങിയ ജൂറി പരിശോധിച്ച് വിധിനിര്‍ണയി ക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരദാനം. എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരം – ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍, ഭാഷാ സാഹിത്യപഠനങ്ങള്‍, സാമൂഹികശാസ്ത്രം, കല/ സാംസ്‌കാരിക പഠനങ്ങള്‍ എന്നീ മേഖലകളിലുളള കൃതികളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. എം. പി. കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്‌കാരത്തിന് ആംഗലേയ ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം. ഡോ. കെ.എം ജോര്‍ജ്ജ് സ്മാരക ഗവേഷണ പുരസ്‌കാരം ശാസ്ത്രം/ശാസ്ത്രേതരം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് നല്‍കുന്നത്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവില്‍ ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാല കളില്‍ നിന്ന് അവാര്‍ഡ് ചെയ്യപ്പെട്ട ഡോക്ടറല്‍ / പോസ്റ്റ് ഡോക്ടറല്‍ ശാസ്ത്രം/ശാസ്ത്രേ തരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോ, മറ്റു ഭാഷകളില്‍ സമര്‍പ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയിരിക്കണം സമര്‍പ്പി ക്കേണ്ടത്. ഒരോ വിഭാഗത്തിനും അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പ വുമാണ് പുരസ്‌കാരമായി നല്‍കുന്നത്. ഫോണ്‍ : 9447956162.