അലനല്ലൂര്‍: കച്ചേരിപ്പറമ്പ് പാറപ്പുറം അക്ഷരവായനശാല വാര്‍ഷിക ആഘോഷവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.എന്‍.മോഹനന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വായനശാല ചെയര്‍മാന്‍ ടി.ആര്‍.തിരുവിഴാംകു ന്ന് അധ്യക്ഷനായി. കണ്‍വീനര്‍ ഇ.സ്വാമിനാഥന്‍ റിപ്പോര്‍ട്ട് അവതരിച്ചു. വാര്‍ഡ് മെമ്പര്‍ പി.അശ്വതി, കെ.ടി.അബ്ദുള്ള, ഉണ്ണികൃഷ്ണന്‍, ശിവപ്രസാദ് പാലോട്, അബ്ദുള്ള മാസ്റ്റര്‍, കേശവന്‍ മാസ്റ്റര്‍, സി.എസ്.ജയരാജ്, ഡോ.ടി.പി.ഷിഹാബുദ്ദീന്‍, വായനശാല ജോയിന്റ് സെക്രട്ടറി എബിമോന്‍, ലൈബ്രേറിയന്‍ ടി.കൗസല്യ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.