തച്ചനാട്ടുകര: മുസ്ലിം സര്‍വീസ് സൊസൈറ്റി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ റമദാന്‍ കാമ്പയിന്റെ ഭാഗമായി തച്ചനാട്ടുകര യൂണിറ്റ് എം.എസ്.എസ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു.ബിരിയാണി അരിയും അവശ്യസാധനങ്ങളുമടങ്ങിയ കിറ്റുകളാണ് നല്‍കിയത്.എം.എസ്.എസ് ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് പ്രൊഫ.എം. മുഹമ്മദലി അധ്യക്ഷനായി.സെക്രട്ടറി എന്‍.സൈതലവി, ഭാരവാഹികളായ വി.ഖാലിദ് ഹാജി, കെ.കമ്മു,സലീം നാലകത്ത്,കിഴക്കേ പളളിക്കല്‍ മസ്ജിദ് ഇമാം ഷെരീഫ് മൗലവി, വി.സൈഫുദ്ദീന്‍,കെ.അലി ആഷിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.