മണ്ണാര്‍ക്കാട് താലൂക്ക് ഗവ.ആശുപത്രിയില്‍ പേവിഷ ബാധയ്ക്കെതിരായ ആന്റി റാബിസ് വാക്സിന്‍ (എ.ആര്‍.എസ്.) നല്‍കി തുടങ്ങി. കഴിഞ്ഞദിവസമാണ് ആരോഗ്യ വകുപ്പില്‍നിന്നും എ.ആര്‍.എസ്. എത്തിച്ചത്. ചെറിയ പോറലുകള്‍ക്കുള്ള ഐ.ഡി. ആര്‍.വി. (ഇന്‍ട്രാ ഡെര്‍മിനല്‍ റാബിസ് വാക്സിന്‍ ) മാത്രമാണ് ആശുപത്രിയില്‍ ഇതുവരെ നല്‍കിവന്നിരുന്നത്. എ.ആര്‍.എസ് കുത്തിവെപ്പെടുക്കാന്‍ ജില്ലാ ആശുപത്രി, മഞ്ചേരി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളേയുമാണ് മണ്ണാര്‍ക്കാട്ടുകാര്‍ ആശ്രയിച്ചിരു ന്നത്. സാധാരണക്കാരായ ആളുകളെ ഇത് ഏറെ വലച്ചിരുന്നു. വാഹനവാടക ചിലവില്‍ വലിയ തുക നല്‍കുന്നതിനുപുറമെ സമയനഷ്ടവും സഹിക്കേണ്ടി വരുന്നതാണ്.

താലൂക്ക് ആശുപത്രിയില്‍ എ.ആര്‍.എസ്. ലഭ്യമാക്കണമെന്ന ആവശ്യമുയരാന്‍ തുടങ്ങി യിട്ടും നാളുകളായി. ഇതിന്റെ അടിസ്ഥാനത്തിലും പേവിഷബാധയ്‌ക്കെതിരെ ഏറെ ജാഗ്രത വേണമെന്നതിനാലുമാണ് എ.ആര്‍.എസ്. എത്തിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സീമാമു പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം താലൂക്കി ലെ മണ്ണാര്‍ക്കാട് നഗരസഭ, കാഞ്ഞിരപ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകള്‍ ഹോട്സ്പോ ട്ടാണ്. തെരുവുനായയുടെയും വളര്‍ത്തുമൃഗങ്ങളുടേയും ആക്രമണമേറ്റ് താലൂക്ക് ആശു പത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ നാലുപേരാണ് തെങ്കര ഭാഗത്തുനിന്നും തെരുവുനായ യുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. താലൂക്കില്‍ തെരുവുനായ ആക്രമണം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ എ.ആര്‍.എസ്. എത്തിയത് ജനങ്ങ ള്‍ക്ക് ആശ്വാസമേകുന്നു. കൂടാതെ തെരുവുനായ്ക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെയും കടിയും പോറലുമേറ്റ് ചികിത്സതേടിയുള്ള ദീര്‍ഘയാത്രകള്‍ക്കും പരിഹാരമായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!