പാലക്കാട് : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് പേര്‍ നാമനിര്‍ദേ ശപത്രിക സമര്‍പ്പിച്ചു. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ സി.പി.ഐ.എം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി എ. വിജയരാഘവന്‍, ഡമ്മി സ്ഥാനാര്‍ത്ഥിയായി കെ.എസ് സലീഖ എന്നിവരും ഗണ സുരക്ഷാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അന്നമ്മ കുര്യാക്കോസുമാണ് പാലക്കാട് നിയോജകമണ്ഡലം വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എ. വിജയരാഘവന്‍, കെ.എസ് സലീഖ എന്നിവര്‍ മൂന്ന് സെറ്റ് വീതവും അന്നമ്മ കുര്യാക്കോസ് ഒരു സെറ്റും നാമനിര്‍ദേശ പത്രികയുമാണ് സമര്‍പ്പിച്ചത്.
ജില്ലയില്‍ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് കലക്ടറേറ്റിലെ മണ്ഡലം വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും.
സ്ഥാനാര്‍ത്ഥികള്ക്ക് ഏപ്രില്‍നാല് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക നല്‍കാവുന്നത്. പാലക്കാട് മണ്ഡലത്തിന്റെ വരണാധികാരിയായ ജില്ലാ കലക്ടര്‍ മുന്‍പാകെയും ആലത്തൂര്‍ മണ്ഡലത്തിന്റെ വരണാധികാരിയായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെയും അതാത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ നല്‍കാം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പി ക്കുന്നവര്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി വരണാധികാരി മുമ്പാകെ നല്‍കണം. നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 ന് വോട്ടെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും.