മണ്ണാര്‍ക്കാട് : നഷ്ടപ്പെട്ട തുക നാട്ടുകാര്‍ തിരികെ നല്‍കുമ്പോള്‍ ദീക്ഷിതയുടെ സന്തോ ഷത്തിന് അതിരില്ലായിരുന്നു. മനസ്സുകൊണ്ടവള്‍ നാടിന് നന്ദി പറഞ്ഞു. അഞ്ചു വര്‍ഷ ക്കാലം കൊണ്ട് ഓരോസ്വപ്‌നങ്ങളും ചേര്‍ത്തുവെച്ച് സ്വരൂപിച്ച തുകയാണ് തിരികെ അവളത്തേടിയെത്തിയത്. നാടും കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയും വാര്‍ ഡ് മെമ്പറുമെല്ലാം അവസരോചിതമായി നടത്തിയ ഇടപെടലാണ് സഹായകമായത്.

കോട്ടോപ്പാടം വേങ്ങ എ.എല്‍.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയും വേങ്ങ പഠിപ്പുരക്കല്‍ സുരേഷ്-സിന്ധു ദമ്പതികളുടെ മകളുമായ ദീക്ഷിതയുടെ സമ്പാദ്യതുക യാണ് ചൊവ്വാഴ്ച നഷ്ടമായത്. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്ന സഞ്ചയിക പദ്ധതി യില്‍ ഒന്നാം ക്ലാസ് മുതല്‍ തന്നെ ദീക്ഷിത നിക്ഷേപം നടത്തി വന്നിരുന്നു. അഞ്ചാം ക്ലാ സിലെത്തിയപ്പോള്‍ സഞ്ചയികയിലെ ദീക്ഷിതയുടെ സമ്പാദ്യം 5020രൂപയിലെത്തി. ജന്‍ മനാ സംസാരിക്കാന്‍ കഴിയാത്ത അച്ഛനും അമ്മയ്ക്കും സഹായമാകാനും അടുത്ത അധ്യയന വര്‍ഷം മറ്റൊരു സ്‌കൂളിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് നിക്ഷേപ തുക പിന്‍വലിച്ചത്. തുക ബാഗിനുള്ളില്‍ സൂക്ഷിച്ച് ഏറെ സന്തോഷത്തോടെ അവള്‍ വീട്ടിലെത്തി. മാതാപിതാക്കളുടെ പക്കല്‍ തുക ഏല്‍പ്പിക്കാനായി ബാഗ് തുറന്നപ്പോ ഴാണ് തുക നഷ്ടപ്പെട്ട കാര്യമറിയുന്നത്. ഇതോടെ പഠിപ്പുരക്കല്‍ വീട് വിഷമത്തിലായി.

സംഭവമറിഞ്ഞ വാര്‍ഡ് മെമ്പര്‍ കെ.വിനീത വാട്‌സ് ആപ്പ് വഴി വിവരം പങ്കുവെയ്ക്കു കയും സ്റ്റാറ്റസ് ഇടുകയും ചെയ്തു. ഇതിനിടെ ഓട്ടോ ഡ്രൈവര്‍ ഷാഹുല്‍, പ്രദേശവാസി ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് സ്‌കൂളിന്റെ സമീപത്ത് നിന്നും പണം കണ്ട് കിട്ടിയിരുന്നു. ഇവര്‍ കുണ്ട്‌ലക്കാട് ചാരിറ്റി കൂട്ടായ്മ ഭാരവാഹികളെ അറിയിക്കുകയും പഞ്ചായത്തിലെ 22 വാര്‍ഡുകളിലുള്ള 800 ആളുകള്‍ ഉള്‍പ്പെട്ട കൂട്ടായ്മയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വിവരം പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെ ദീക്ഷിതയുടെ പണമാണ് നഷ്ടമായതെന്ന് വാര്‍ഡ് മെമ്പര്‍ വഴി അറിഞ്ഞു. വൈകീട്ടോടെ കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയുടെ ഓഫിസില്‍ വെച്ച് തുക കുട്ടിയ്ക്ക് കൈമാറി. വാര്‍ഡ് മെമ്പര്‍ കെ.വിനീത, കൂട്ടായ്മ പ്രസിഡന്റ് ആര്‍.എം.ലത്തീഫ്, ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്, ചന്ദ്രശേഖര ന്‍, ഹംസപ്പു, ബാബു വേങ്ങ, ഹംസ, മയമ്മദ്, വാസു , സൈദലവി, പച്ചീരി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!