പാലക്കാട് : സര്‍ക്കാര്‍ സംവിധാനം അഴിമതി തടഞ്ഞ് സുഗമവും സുതാര്യവും പരാതി രഹിതവുമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലവിജിലന്‍സ് കമ്മിറ്റിയോഗം ചേര്‍ന്നു. ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണ അധ്യക്ഷനായി. യോഗത്തില്‍ റവന്യൂ, കൃഷി, വനം, ജലവിഭവം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കമ്മിറ്റി പ്രതിനിധികള്‍ ഉന്നയിച്ചു. പുതിയ 13 പരാതികളാണ് ലഭിച്ചത്. മുന്‍ യോഗത്തി ല്‍ ലഭിച്ച 10 പരാതികളില്‍ നടപടികള്‍ സ്വീകരിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പുതുതായി ലഭിച്ച പരാതികള്‍ പരിശോധിച്ച് അന്വേഷണത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥ ര്‍ക്ക് കൈമാറും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വിജിലന്‍സ് ഇന്‍സ്പെക്ടര്‍ അരുണ്‍ പ്രസാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സന്നദ്ധ സംഘട നാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.