മണ്ണാര്‍ക്കാട് : നഗരത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസിന് മുന്നില്‍ കുടിവെള്ള സൗകര്യ മൊരുക്കി കെ.എസ്.ടി.എ. ഉപജില്ലാ കമ്മിറ്റി മാതൃകയായി. വേനല്‍ കനക്കുന്ന സാഹച ര്യത്തില്‍ വഴിയാത്രക്കാര്‍ക്കും ഓഫിസുകളിലെത്തുന്നവര്‍ക്കും സഹായമായാണ് അധ്യാപക സംഘടനയുടെ ഇടപെടല്‍. സംഘടന സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് മണ്ണാര്‍ക്കാടും കുടിവെള്ളം ലഭ്യമാകുന്ന സംവിധാനം ഉറപ്പാ ക്കിയത്. സംസ്ഥാന സെക്രട്ടറി നൗഷാദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസി ഡന്റ് ടി.ആര്‍.രജനീഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ പ്രദീപ്.ജി.നായര്‍, വൈസ് പ്രസിഡന്റ് എ.എം.അജിത്, ജില്ലാ നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ.കെ. മണി കണ്ഠന്‍, പി.എം.മധു, ജി.എന്‍.ഹരിദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.മുഹമ്മദാലി, കെ.രാജഗോപാല്‍, ഉപജില്ലാ സെക്രട്ടറി യൂസഫ് പുല്ലിക്കുന്നന്‍, ട്രഷറര്‍ എ.ആര്‍.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.