മണ്ണാര്‍ക്കാട് : സ്വകാര്യലോഡ്ജിലെ മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. എലുമ്പുലാശ്ശേരി കാരി യോട് സ്വദേശിയായ യുവാവിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് സംഭവം. നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. ലോഡ്ജ് നടത്തിപ്പുകാര്‍ മുറിയില്‍ നിന്നും അനക്കം കേള്‍ക്കാത്തതിനെ തുടര്‍ന്ന് പൊലി സില്‍ വിവരം അറിയിച്ചു. പൊലിസും സ്ഥലത്തെത്തി വിളിച്ച് നോക്കിയെങ്കിലും പ്രതി കരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ യുവാവ് കെട്ടി ത്തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ കെട്ടഴിച്ച് മാറ്റി വട്ടമ്പലത്തെ സ്വകാര്യ ആശു പത്രിയിലെത്തിച്ചു. എസ്. ഐമാരായ ഋഷിപ്രസാദ്, സുരേഷ്, സീനിയര്‍ സിവില്‍ പൊ ലിസ് ഓഫിസര്‍ സു നില്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ത്. നാല് മാസത്തോളമായി ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് കേസെ ടുത്ത് പൊലിസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ തിങ്കളാഴ്ച ഇയാള്‍ സ്റ്റേഷനില്‍ ഹാജരായിരുന്നു.
