അലനല്ലൂര്‍: ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി കട്ടില്‍ വിതരണം നടത്തി. ജനകീയാസൂത്രണം 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവിലാണ് കട്ടില്‍ വിതരണം നടത്തിയത്. 23 വാര്‍ഡുകളില്‍ നിന്നായി 230 വയോ ജനങ്ങള്‍ക്ക് കട്ടിലുകള്‍ നല്‍കി. ഗ്രാമസഭകളിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെ ത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ വിതരണോദ്ഘാടനം നിര്‍വഹി ച്ചു. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ട്തൊടി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ ബക്കര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംലത്ത്, വാര്‍ഡ് മെമ്പര്‍മാര്‍ പങ്കെടുത്തു.