അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ പി.ടി.എ. ജനറല്‍ ബോഡിയോഗവും വാ ര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് പി.ടി.എ. യോഗങ്ങളും ചേര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പരീക്ഷയുമായി ബന്ധപ്പെട്ട് രക്ഷി താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവധിക്കാലത്ത് കുട്ടികള്‍ക്ക് വായന പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെടാന്‍ ഉള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു. ഒന്ന്, രണ്ട് ക്ലാസുകള്‍ക്ക് എസ്.എസ്. കെയില്‍ നിന്ന് ലഭിച്ച പുസ്തകക്കിറ്റ് ഇതിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. അവധിക്കാലത്ത് അധ്യാപകരും സ്‌കൂള്‍ സമിതികളും ചേര്‍ന്ന് അടുത്ത വര്‍ഷത്തേക്കു ള്ള അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. മുന്‍ വര്‍ഷങ്ങളിലേതുപോലെ സ്‌കൂള്‍ ജൈവ പച്ചക്കറിത്തോട്ടം സജ്ജമാക്കും. ഈ വര്‍ഷം നാലാം ക്ലാസില്‍ നിന്ന് പോകുന്ന കുട്ടികള്‍ക്ക് മാര്‍ച്ച് 26ന് നോമ്പുതുറയോടെ യാത്രയയപ്പ് നല്‍കാന്‍ തുടര്‍ന്ന് ചേര്‍ന്ന പി.ടി.എ. കമ്മറ്റി യോഗം തീരുമാനിച്ചു. കിഡ്‌സ് വിന്നര്‍ ടാലന്റ് പരീക്ഷ വിജയികള്‍, രണ്ടാം പാദവാര്‍ഷിക പരീക്ഷയിലെ ഉന്നത വിജയികള്‍, ഒന്നാം ക്ലാസില്‍ മികച്ച സം യുക്ത ഡയറികള്‍ എഴുതിയ കുട്ടികള്‍, മികച്ച കയ്യക്ഷരം, പുതുമയുള്ള സചിത്ര നോട്ടു ബുക്ക് തയാറാക്കിയവര്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണം നടത്തി. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. പി.ടി.എ. വൈസ് പ്രസിഡന്റ് രത്‌നവല്ലി, കമ്മറ്റി അംഗങ്ങള്‍ റുക്സാന, നജ്മുന്നീസ, ജംഷീന, സാബിറ, ഷംന, ഷൈമാബാനു, ഖമര്‍ ലൈല, ബുഷറ, മഞ്ജുഷ, സുനിജ, ജാബിറ ഫര്‍ഷാന, സീനത്ത്, പ്രധാനാധ്യാപകന്‍ പി. യൂസഫ്, അധ്യാപകരായ ഒ. ബിന്ദു, പി. ഹംസ, കെ. ബിന്ദു, സൗമ്യ, ഭാഗ്യലക്ഷ്മി, ജിതേഷ്, അബ്ദുല്‍ ഗഫൂര്‍, സുജിത്, മുഹമ്മദ് ഷാമില്‍, ആശ, സുനിത, ഹസീന, ഫസീല എന്നിവര്‍ സമ്മാന വിതരണം നടത്തി.