പാലക്കാട്: മുണ്ടിനീര്(താടവീക്കം), പേവിഷബാധ, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചാല്‍ ഡോക്ടറെ കണ്ട് കൃത്യമായി മരുന്ന് കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍(ആരോഗ്യം) ഡോ. കെ.ആര്‍ വിദ്യ അറിയിച്ചു. സമയബന്ധിതമായി ചികിത്സ നല്‍കിയാല്‍ ഈ അസുഖങ്ങള്‍ മൂലമുള്ള മരണം ഒഴിവാക്കാനാകും. ആയുര്‍വേദ – ഹോ മിയോ വകുപ്പുകള്‍, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണം അത്യന്താപേക്ഷിതമാണ്. പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടര്‍(ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണയുടെ നേതൃ ത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഡി.എ.ഒ മുന്ന റിയിപ്പ് നല്‍കിയത്. മുണ്ടിനീര്(താടവീക്കം), പേവിഷബാധ, ചിക്കന്‍പോക്സ് രോഗങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ മുഖേനയും ബോധവ ത്ക്കരണം നല്‍കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണ അറിയിച്ചു. അവധിക്കാലത്തോടനുബന്ധിച്ച് ആരംഭിക്കുന്ന എന്‍.സി.സി, എന്‍.എസ്.എസ് ക്യാമ്പുകളില്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ മുഖേന ബോധവത്ക്കരണം നടത്തണമെന്നാണ് നിര്‍ദേശം. ഇതോടൊപ്പം ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരേയും ബോധവത്ക്കരണത്തില്‍ പങ്കാളിയാക്കണം. ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ചിക്കന്‍പോക്സ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രോഗം ബാധിച്ചാല്‍ നവജാത ശിശുക്കള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞവര്‍(അസുഖം/ മരുന്നുകള്‍ കഴിക്കുന്നത് മൂലം) ഡോക്ടറുടെ നിര്‍ദേശപ്രകാരം അസൈക്ലോവീര്‍ ഗുളികകള്‍ കഴിക്കണം. ജില്ലയില്‍ പേവിഷബാധയേറ്റ് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളോ വന്യമൃഗങ്ങളോ കടിച്ചാലോ മാന്തിയാലോ മുറിവുള്ള ഭാഗങ്ങളില്‍ നക്കിയാലോ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. തെരുവുനായ ശല്യം കുറയ്ക്കുന്നതിനായി പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും കൃത്യമായ പരിശോധന നടത്തണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന് ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദേശം നല്‍കി.
മുണ്ടിനീര്
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
മുണ്ടിനീര് അഥവാ താടവീക്കം ഒരു വൈറസ് രോഗമാണ്(പാരാമിക്സോ വൈറസ്). വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കു ന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടു തുടങ്ങുന്നതിന് തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാല് മുതല്‍ ആറ് ദിവ സം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുത ല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകരുത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെ ടും. വിശപ്പില്ലായ്മയും ക്ഷീണവും പേശി വേദനയുമാണ് മറ്റു ലക്ഷണങ്ങള്‍. നീര്, തൊണ്ട വേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കുന്നതിന് താമസിക്കരുത്. ലക്ഷ ണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക. ഡോക്ടറെ കണ്ട് ചികിത്സ തേടുക.
എങ്ങനെ പകരുന്നു?
ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ എന്നിവയുടെ കണികകള്‍ വായുവില്‍ കലരുന്നത് വഴിയും രോഗിയുമായി അടുത്തിടപഴകുന്ന തി ലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരാം. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്‌നേയഗ്രന്ഥി എന്നിവയ്ക്ക് അണുബാധ ഉണ്ടാകുകയും ചികിത്സിച്ചി ല്ലെങ്കില്‍ കേള്‍വി തകരാറിനും ഭാവിയില്‍ പ്രത്യുത്പാദന തകരാറുകള്‍ ഉണ്ടാകുന്ന തിനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്.
രോഗ പകര്‍ച്ച ഒഴിവാക്കാന്‍ ശ്രദ്ധിക്കുക
അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്. മുണ്ടിനീരിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷിതാക്ക ളെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കാന്‍ ശ്രദ്ധിക്കുക. രോഗി ഉപയോ ഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെ ങ്കില്‍ കുടിവെള്ളം പങ്കിടാന്‍ അനുവദിക്കരുത്. രോഗികള്‍ ധാരാളം വെള്ളം കുടിക്കുക. പുളിപ്പുള്ള പഴച്ചാറുകള്‍ പോലെയുള്ള പാനീയങ്ങള്‍ കുടിക്കേണ്ടതില്ല. ചവയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുക. സാധാരണയായി രണ്ടാഴ്ചകൊണ്ട് രോഗം ഭേദമാകാറുണ്ട്.
പേവിഷബാധ
തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ. പേവിഷബാധയുളള മൃഗങ്ങള്‍ മാന്തുകയോ കടിക്കുകയോ മുറിവുള്ള ഭാഗത്ത് നക്കുകയോ ചെയ്യുമ്പോഴാണ് പേവിഷബാധയേല്‍ക്കുന്നത്. 99 ശതമാനം പേവിഷബാധയും നായകള്‍ മുഖേനയുള്ള താണ്. വളര്‍ത്തുമൃഗങ്ങളില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും പേവിഷബാധയുണ്ടാകാം.
ലക്ഷണങ്ങള്‍
തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്തനുഭവപ്പെടുന്ന വേദനയും തരിപ്പും എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോ ടുള്ള ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോള്‍ അത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ ആകാം. മൃഗങ്ങള്‍ മാന്തുകയോ കടിക്കുകയോ മുറിവുള്ള ഭാഗത്ത് നക്കുകയോ ചെയ്താ ല്‍ മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് കഴുകി വൃത്തിയാ ക്കുക. ഇത് അപകടസാധ്യത 90 ശതമാനം വരെ കുറയ്ക്കും. സോപ്പ് ഉപയോഗിച്ച് കഴുകി യതിനു ശേഷം വേണമെങ്കില്‍ ബെറ്റാഡിന്‍/ഡെറ്റോള്‍/പൊവിഡോണ്‍ അയഡിന്‍ എന്നി വ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കാം. മറ്റു മരുന്നുകള്‍, പൗഡറുകള്‍, പേസ്റ്റ് തുടങ്ങിയ വയൊന്നും മുറിവില്‍ പുരട്ടരുത്. എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ ചികിത്സ തേടുക. മൃഗങ്ങളുടെ കടി, മാന്തല്‍, നക്കല്‍ എന്നിവ ഉണ്ടായി ദീര്‍ഘനാള്‍ കഴിഞ്ഞാലും ഡോക്ടറെ കണ്ട് പ്രതിരോധ കുത്തിവെ യ്പ്പെടുക്കാന്‍ മടിക്കരുത്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി കാത്ത് നില്‍ക്കരുത്.
എങ്ങനെ പ്രതിരോധിക്കാം…?
വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക. നാടന്‍ നായ ആയാലും വിദേശ ഇനം നായ ആയാലും പ്രതിരോധ കുത്തിവെയ്പ്പെടുക്കണം. നായക ള്‍ ജനിച്ച് രണ്ട് മാസം കഴിഞ്ഞ് തൊട്ടടുത്ത മാസവും കൂടാതെ എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കണം. മൃഗങ്ങളോട് കുരുതലോടെ ഇടപെടുക. ഉപദ്രവിക്കുക യോ ശല്യപ്പെടുത്തുകയോ ചെയ്യരുത്. മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ മുറിവുള്ള ഭാഗങ്ങളില്‍ നക്കുകയോ ചെയ്താല്‍ ആ വിവരം യഥാസമയം അധ്യാപകരെയോ രക്ഷി താക്കളേയോ അറിയിക്കണം എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കുക. മൃഗങ്ങളെ പരിപാ ലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക. പേവിഷബാധ മാരകമാ ണ്. കടിയേറ്റാല്‍ ഉടനെയും തുടര്‍ന്ന് മൂന്ന്, ഏഴ്, 28 എന്നി ദിവസങ്ങളിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. പേവിഷബാധയ്‌ക്കെ തിരെ മുന്‍കാലഘട്ടങ്ങളില്‍ നല്‍കി യിരുന്ന വളരെ വേദനയുണ്ടാകുന്ന 14 കുത്തിവെ യ്പ്പുകള്‍ക്ക് പകരം ലളിതവും വേദ നാരഹിതവും സൗജന്യവുമായ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.
ചിക്കന്‍ പോക്സ്
ചിക്കന്‍ പോക്സ് വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ്. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞ അവസ്ഥയിലുളളവര്‍ എന്നിവര്‍ക്ക് ഗുരുതരരോഗവും മരണം വരെയും സംഭവിക്കാം. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ വാക്സിന്‍ എടുക്കാത്തവര്‍ക്കോ അസുഖം വരാന്‍ സാധ്യതയുണ്ട്.
പകരുന്നത് എങ്ങനെ?
ചിക്കന്‍ പോക്സ് രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കം, ചിക്കന്‍ പോക്സ് ബാധിച്ച വ്യക്തി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്ത് വരുന്ന കണങ്ങള്‍ ശ്വസിക്കുന്നത് വഴി. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങി പൊറ്റയാകുന്നത് വരെ രോഗം പകരാം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന തിനുള്ള സമയം 10 മുതല്‍ 21 ദിവസം വരെയാണ്.
രോഗ ലക്ഷണങ്ങള്‍
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന എന്നിവയാണ് രോഗ ലക്ഷണ ങ്ങള്‍. ശരീരത്തില്‍ കുമിളകള്‍ മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നി വിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയൊ പൊറ്റയാവുകയോ ചെയ്യും.
സങ്കീര്‍ണമായ ചിക്കന്‍ പോക്സിന്റെ ലക്ഷണങ്ങള്‍
നാല് ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന, പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാന്‍ ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ചര്‍ദ്ദി, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തം പൊടിയുക/ രക്തസ്രാവം തുടങ്ങിയവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണ അവസ്ഥകളായ ന്യുമോണിയ, മസ്തിഷ്‌ക ജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളാകാം.
രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ
പരിപൂര്‍ണ വിശ്രമം, വായു സഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കുക ധാരാളം വെള്ളം കു ടിക്കുക, പഴവര്‍ഗങ്ങള്‍ കഴിക്കുക മറ്റുളളവരുമായി നേരിട്ട് സമ്പര്‍ക്കം ഒഴിവാക്കുക
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ 0.5 ശതമാനം ബ്ലീച്ചിങ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.(15 ഗ്രാം അല്ലെങ്കില്‍ മൂന്ന് ടീസ്പൂണ്‍ അല്ലെങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയാല്‍ 0.5 ശതമാനം ബ്ലീച്ചിങ് ലായനി തയ്യാറാക്കാം).
ചൊറിച്ചിലിന് കലാമിന്‍ ലോഷന്‍ ഉപയോഗിക്കുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഒപ്പിയെടുക്കുക. മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ കുറയ്ക്കുന്നതിനും ആശ്വാസ ത്തിനും സാധാരണ വെള്ളത്തിലെ കുളി സഹായിക്കും. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുമിളയില്‍ അബദ്ധത്തില്‍ ചൊറിഞ്ഞാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
ചിക്കന്‍ പോക്സ് തീവ്രമാകാന്‍ സാധ്യതയുളളവര്‍
ഒരു വയസില്‍ താഴെയുളള കുഞ്ഞുങ്ങള്‍, 60 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍(എച്ച്.ഐ.വി, ക്യാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്ന വര്‍), ദീര്‍ഘകാലമായി ശ്വാസകോശം/ത്വക്ക് രോഗമുള്ളവര്‍. ചിക്കന്‍ പോക്സ് ബാധിച്ച രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള എല്ലാവ രും ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടണം.
ചികിത്സയും പ്രതിരോധവും
രോഗബാധിതര്‍ മാസ്‌ക് ഉപയോഗിക്കേണ്ടതും മറ്റുള്ളവരുടെ സമ്പര്‍ക്കത്തില്‍ നിന്നും മാറി നില്‍ക്കേണ്ടതുമാണ്. ചിക്കന്‍ പോക്സ് തീവ്രമാകാന്‍ സാധ്യതയുളളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അസൈക്ലോവീര്‍ ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിക്കണം. ഇത് രോഗത്തിന്റെ തീവ്രതയും സങ്കീര്‍ണതകളും കുറയ്ക്കാന്‍ സഹായിക്കും. ശരീര ത്തില്‍ വച്ച് വൈറസ് പെരുകുന്നതിനെ തടയുന്ന അസൈക്ലോവീര്‍ രോഗലക്ഷ ണങ്ങള്‍ ലഘുവാക്കുകയും പുതിയ കുമിളകള്‍ ഉണ്ടാകുന്ന കാലതാമസം കുറച്ച് അണുബാധ നീണ്ടുനില്‍ക്കുന്ന കാലയളവിന് കുറവുണ്ടാക്കുകയും ചെയ്യുന്നു. പനി, തലവേദന, ശരീരവേദന എന്നിവക്ക് പാരാസെറ്റമോള്‍ ഗുളിക ഡോക്ടറുടെ നിര്‍ദേ ശാനുസരണം ഉപയോഗിക്കാം. മറ്റ് വേദന സംഹാരികള്‍ ഒഴിവാക്കുക. ചിക്കന്‍ പോക്സ് ചികിത്സയി ലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുക ള്‍ ഒന്നും തന്നെ നിര്‍ത്തരുത്. ചിക്കന്‍ പോക്സ് വന്നിട്ടില്ലാത്തവര്‍ക്ക് വാക്സിന്‍ എടുത്താല്‍ രോഗത്തെ പ്രതി രോധിക്കാം. 12 വയസിന് മുകളിലുള്ളവര്‍ക്ക് നാല് മുതല്‍ എട്ടാഴ്ച്ച ഇടവേളയില്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കണം.