കുമരംപുത്തൂര്‍: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്ത് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലാപ്ടോപ്പ്, 200 വാട്ടര്‍ ടാങ്ക്, 120 കട്ടില്‍, 65 സ്റ്റഡി ടേബിള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്. വിവിധ വികസന പ്രവര്‍ത്തന ങ്ങള്‍ക്കായി 88 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ഗ്രാമപഞ്ചായത്തില്‍ ചെലവഴിച്ചിരിക്കുന്നത്. ഇതില്‍ 35 ലക്ഷത്തോളം രൂപ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള വിവിധ പദ്ധതികള്‍ക്കായാണ് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായ പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഹദ് അരിയൂര്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സ ണ്‍ ഇന്ദിരാ മഠത്തുംപുള്ളി, മെമ്പര്‍മാരായ കാദര്‍ കുത്തനിയില്‍, സിദ്ദിഖ് മല്ലിയില്‍, ഷെരീഫ് ചങ്ങലീരി, മേരി സന്തോഷ്, ഷമീര്‍, ശ്രീജ, വിനീത അജിത്ത്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വിജയലക്ഷ്മി പങ്കെടുത്തു.